22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 20, 2026
January 18, 2026
January 16, 2026
January 15, 2026
January 15, 2026
January 15, 2026
January 13, 2026
January 13, 2026

നിഷികാന്ത് ദുബെയ്ക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Janayugom Webdesk
ന്യൂഡല്‍ഹി
April 21, 2025 10:52 pm

സുപ്രീം കോടതിയെയും ന്യായാധിപന്‍മാരെയും അതിനിശിതമായ ഭാഷയില്‍ വിമര്‍ശിച്ച ബിജെപി എംപി നിഷികാന്ത് ദുബെയ്ക്കെതിരെ കോടതിലയക്ഷ്യ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ അറ്റോര്‍ണി ജനറലിന്റെ അനുമതി തേടണമെന്ന് സുപ്രീം കോടതി. നിഷികാന്ത് ദുബെയ്ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അനസ് തന്‍വീര്‍ എന്ന അഭിഭാഷകന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ബിആര്‍ ഗവായ് എന്നിവരാണ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണിയുടെ അനുമതി ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയത്. 

നിങ്ങള്‍ ഹര്‍ജി ഫയല്‍ ചെയ്യുക. കോടതി അനുമതി ആവശ്യമില്ല. എന്നാല്‍ അറ്റോര്‍ണി ജനറലിന് മുന്നില്‍ കേസ് ഫയല്‍ ചെയ്യണം . അദ്ദേഹം അതിന് അനുമതി നല്‍കുമെന്നും ഡിവിഷന്‍ ബെഞ്ച് ചുണ്ടിക്കാട്ടി. 1971 ലെ കോടതിയലക്ഷ്യ നിയമത്തിലെ സെക്ഷന്‍ 15 (1) എ പ്രകാരം അറ്റോര്‍ണി ജനറല്‍, സോളിസിറ്റര്‍ ജനറല്‍ എന്നിവരുടെ സമ്മതം തേടിയതിന് ശേഷം മാത്രമേ ഒരാള്‍ക്ക് സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്യാന്‍ സാധിക്കുകയുള്ളുവെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. ദുബെയ്ക്കതിരെ കോടതിയലക്ഷ്യ ഹര്‍ജിയുമായി മറ്റ് ഏതാനും അഭിഭാഷകരും ഇതിനകം ശ്രമം ആരംഭിച്ചതിനിടെയാണ് വിഷയത്തില്‍ സുപ്രീം കോടതി നയം വ്യക്തമാക്കിയത്. 

വഖഫ് ഭേദഗതി നിയമത്തിലെ വിവാദമായ ചില വ്യവസ്ഥകള്‍ സംബന്ധിച്ച് വ്യക്തത തേടിയ സുപ്രീം കോടതി നടപടിക്ക് പിന്നാലെയാണ് നിഷികാന്ത് ദുബെ കോടതികളെയും ന്യായാധിപന്‍മാരെയും പരസ്യമായി വിമര്‍ശിച്ച് രംഗത്ത് വന്നത്. പരാമര്‍ശം വന്‍വിവാദമായതിന് പിന്നാലെ വ്യക്തിപരമായ അഭിപ്രായം എന്ന് ബിജെപി അധ്യക്ഷന്‍ ജെ പി നഡ്ഡ പ്രതികരിച്ചിരുന്നു. 

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.