കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ തുടര്‍ച്ചയായി വ്യത്യസ്ത വിമാനങ്ങളില്‍ വ്യാജ ബോംബ് ഭീഷണി സന്ദേശം നല്‍കിയ പ്രതി പിടിയിലായി. 17 വയസ്സുകാരനാണ് മുംബൈ പൊലീസിന്റെ പിടിയിലായത്. താനുമായി പണത്തെച്ചാല്ലി തര്‍ക്കമുണ്ടായ ഒരു സുഹൃത്തിനെ കള്ളക്കേസില്‍ കുടുക്കാനാണ് കുട്ടി ഇത്തരത്തില്‍ ഭീഷണി സന്ദേശം പുറപ്പെടുവിച്ചതെന്നാണ് വിവരം.
ഛത്തീസ്ഗഡിലെ രാജ്‌നന്ദ്ഗാവിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ 17 കാരനെയും പിതാവിനെയും ഇന്നലെ മുബൈ പൊലീസ് വിളിപ്പിച്ചിരുന്നു. കുട്ടിയെ കസ്റ്റഡിയിലെടുത്ത് റിമാന്‍ഡ് ഹോമിലേക്ക് കൊണ്ടുപോകുമ്പോഴും കുട്ടിയുടെ പിതാവിന്റെ ചോദ്യം ചെയ്യല്‍ തുടരുകയായിരുന്നുവെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു. താനുമായി തര്‍ക്കത്തിലേര്‍പ്പെട്ട സുഹൃത്തിന്റെ പേരില്‍ വ്യാജ എക്‌സ് അക്കൗണ്ട് ഉണ്ടാക്കിയ 17കാരന്‍ അതില്‍ നിന്നാണ് വ്യാജ ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തിരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.