എയർ ഇന്ത്യയുടെ ഫ്ലൈറ്റ് സുരക്ഷാ മേധാവിയെ ഡയറക്ടര്‍ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഒരു മാസത്തേക്ക് സസ്പെൻഡ് ചെയ്തു. നിരീക്ഷണത്തിലെ പിഴവ് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ജൂലൈ 25, 26 തീയതികളിൽ ഇന്റേണൽ ഓഡിറ്റ്, അപകട പ്രതിരോധ പ്രവർത്തനങ്ങൾ, ആവശ്യമായ സാങ്കേതിക വിദഗ്ധരുടെ ലഭ്യത തുടങ്ങിയ മേഖലകളിലെ നിരീക്ഷണത്തിലുണ്ടായ വീഴ്ചകൾ ചൂണ്ടികാട്ടിയാണ് നടപടി.
എയർലൈൻ നടത്തിയ ഇന്റേണൽ ഓഡിറ്റ്/സ്പോട്ട് ചെക് പലതും അശ്രദ്ധമായാണെന്നും നിർദിഷ്ട മാനദണ്ഡങ്ങൾ പ്രകാരമായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കമ്പനിയുടെ ആക്ഷൻ ടേക്കൺ റിപ്പോർട്ട് പരിശോധിച്ച ഡിജിസിഎ, ബന്ധപ്പെട്ടവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. മറുപടി കൂടി പരിശോധിച്ച ശേഷമാണ് വീഴ്ചകളുടെ പേരിൽ ഫ്ലൈറ്റ് സുരക്ഷാ മേധാവിയെ സസ്പെൻഡ് ചെയ്യുന്നതെന്ന് ഡിജിസിഎ അറിയിച്ചു.
English Summary: Continued security lapses: Air India suspends security chief
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.