17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 17, 2024
November 1, 2024
October 30, 2024
October 11, 2024
September 26, 2024
September 25, 2024
August 24, 2024
July 18, 2024
June 13, 2024
May 22, 2024

വിദേശ നിക്ഷേപകരുടെ വില്പന തുടരുന്നു; ഈമാസം പിന്‍വലിച്ചത് 22,420 കോടി

Janayugom Webdesk
മുംബൈ
November 17, 2024 11:00 pm

വിദേശ നിക്ഷേപകര്‍ ഈ മാസം ഇതുവരെ ഇന്ത്യന്‍ ഇക്വിറ്റി മാര്‍ക്കറ്റില്‍ നിന്ന് പിന്‍വലിച്ചത് 22,420 കോടി രൂപ. ഉയര്‍ന്ന ആഭ്യന്തര സ്റ്റോക്ക് മൂല്യനിര്‍ണയം, ചൈനയിലേക്കുള്ള വിഹിതം വര്‍ധിപ്പിക്കല്‍, യുഎസ് ഡോളറിന്റെയും ട്രഷറി ആദായത്തിന്റെയും വര്‍ധനവ് എന്നിവ ഇതിന് പ്രധാന കാരണമായി സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഒക്ടോബറില്‍ വിദേശ നിക്ഷപകര്‍ പിന്‍വലിച്ചത് 94,017 കോടി രൂപയായിരുന്നു. ഇത് ഏറ്റവും മോശം പ്രതിമാസ ഒഴുക്കായിരുന്നു. ഇതിനുമുമ്പ്, 2020 മാര്‍ച്ചില്‍ എ‌ഫ‌്പിഐകള്‍ ഇക്വിറ്റികളില്‍ നിന്ന് 61,973 കോടി രൂപ പിന്‍വലിച്ചതാണ് ഉയര്‍ന്ന തുക.

പണലഭ്യത കുറയുന്നതിനാല്‍, എഫ‌്പിഐ വരവ് ഹ്രസ്വകാലത്തേക്ക് കുറയുമെന്ന് പ്രതീക്ഷിക്കുന്നു. മൊത്തത്തിലുള്ള വിപണി വികാരം ദുര്‍ബലമായി നിലനില്‍ക്കുന്നതിനാല്‍ ജനുവരി ആദ്യം വരെ എഫ‌്പിഐ പ്രവര്‍ത്തനത്തില്‍ വലിയ മാറ്റം ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. 2024 സെപ്റ്റംബറില്‍ വിദേശ നിക്ഷേപകര്‍ 57,724 കോടി രൂപയുടെ ഒമ്പത് മാസത്തെ ഉയര്‍ന്ന നിക്ഷേപം നടത്തിയിരുന്നു. ഇതിന് ശേഷം വിദേശ നിക്ഷേപകര്‍ പിന്‍വാങ്ങുകയായിരുന്നു. രൂപയുടെ വിലയിടിവിനെത്തുടര്‍ന്ന് ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിലും കുറവുണ്ടായി. ഫോറെക്സ് കരുതല്‍ ശേഖരം 6.477 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 675.653 ബില്യണ്‍ ഡോളറിലെത്തിയതായി ആര്‍ബിഐ അറിയിച്ചു.

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.