6 December 2025, Saturday

Related news

November 21, 2025
November 19, 2025
November 19, 2025
November 15, 2025
November 15, 2025
November 14, 2025
November 13, 2025
November 12, 2025
November 1, 2025
October 7, 2025

തുടര്‍ച്ചയായ മയക്കുമരുന്ന് കേസ് : പ്രതിസന്ധിയിലായി മുസ്ലീംലീഗ്

Janayugom Webdesk
കോഴിക്കോട്
August 4, 2025 4:21 pm

അടുപ്പിച്ച് അടുപ്പിച്ച് മയക്കു മരുന്നു കേസുകളില്‍ മുസ്ലീംലീഗ് നേതാക്കള്‍ ഉല്‍പ്പെടെയുള്ളവര്‍ പ്രതികളാകുന്നത് പാര്‍ട്ടിയെ വന്‍ പ്രതിസന്ധിയില്‍ എത്തിക്കുന്നു.യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന്റെ സഹോദരന്‍ പി കെ ബുജൈര്‍ ലഹരിയുമായി ബന്ധപ്പെട്ട് പിടിയിലായത് മുസ്ലീലീഗിനേയും, യുഡിഎഫിനും വന്‍ ആശങ്കയിലാണ് എത്തിച്ചിരിക്കുന്നത്.

യൂത്ത് ലീഗ് നേതാവ് സാദിഖലി കൂമ്പാറയെ എം ഡി എം എ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കാസർകോട്ടെ മറ്റൊരു ലീഗ് നേതാവ് എം കെ മസൂദിനെ 123 കിലോ കഞ്ചാവുമായി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കർണ്ണാടക പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഞ്ചാവ് വിൽപന സംഘത്തിന്റെ തലവനാണ് മസൂദെന്നും പൊലീസ് കണ്ടെത്തിയിരുന്നു. പിടിയിലാവരെല്ലാം ഉന്നത ലീഗ് നേതാക്കളുടെ അടുപ്പക്കാരാണ്.

നേരത്തെ സ്വർണ്ണക്കടത്ത് കേസുകളിലും നിരവധി ലീഗ് പ്രവർത്തകർ പിടിയിലായിരുന്നു. മയക്കുമരുന്ന് കേസിൽ പിടിയിലായ റിയാസുമായി പലതവണ ഇയാൾ ഇടപാട് നടത്തിയിരുന്നതായി ബുജൈർ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. വൈദ്യപരിശോധന സമയത്താണ് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി ഇയാൾ പൊലീസിനോട് കുറ്റസമ്മതം നടത്തിയത്. രാസലഹരിയായ മെത്താംഫെറ്റാമിനാണ് ഉപയോഗിച്ചിരുന്നതെന്നും വിവരമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.