3 January 2026, Saturday

Related news

January 2, 2026
January 2, 2026
January 1, 2026
December 31, 2025
December 31, 2025
December 31, 2025
December 31, 2025
December 30, 2025
December 30, 2025
December 30, 2025

തുടർച്ചയായി പെയ്യുന്ന മഴ; സംസ്ഥാനത്തെ ചില നദികളിൽ യെല്ലോ, ഓറഞ്ച് അലേർട്ടുകൾ പ്രഖ്യാപിച്ചു

Janayugom Webdesk
തിരുവനന്തപുരം
August 29, 2025 1:03 pm

തുടർച്ചയായി പെയ്യുന്ന മഴ മൂലം സംസ്ഥാനത്തെ ചില നദികളിൽ അപകടകരമാംവിധം ജലനിരപ്പ് ഉയർന്നതിനാൽ ചില നദികളിൽ ജലസേചനവകുപ്പ് യെല്ലോ ഓറഞ്ച് അലേർട്ടുകൾ പ്രഖ്യാപിച്ചു. കാസർകോഡ് ജില്ലയിലെ നീലേശ്വരം (ചയ്യം റിവർ സ്റ്റേഷൻ), മൊഗ്രാൽ(മധുർ സ്റ്റേഷൻ) എന്നിവിടങ്ങളിൽ ഓറഞ്ച് അലേർട്ടാണ്. കണ്ണൂർ ജില്ലയിലെ പെരുമ്പ (കൈതപ്രം റിവർ സ്റ്റേഷൻ), കുപ്പം (മങ്കര റിവർ സ്റ്റേഷൻ) എന്നിവിടങ്ങളിലും കാസർകോട്: കരിയങ്കോട് (ഭീമനടി സ്റ്റേഷൻ), ഷിറിയ (പുത്തുഗെ സ്റ്റേഷൻ)യിലും യെല്ലോ അലേർട്ടാണ്.

ഈ നദികളുടെ തീരത്തുള്ള ജാഗ്രത പാലിക്കണമെന്നും ഒരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ലെന്നും ജലസേചന വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്നും മുന്നറിയിപ്പുണ്ട്. 

അതേസമയം ജലനിരപ്പ് ഉയരുന്നതിനാൽ ശിരുവാണി അണക്കെട്ടിലെ സ്ലൂയിസ് ഷട്ടറുകൾ ഉച്ചയ്ക്ക് രണ്ടിന് നിലവിലുള്ള 6 സെന്റീമീറ്റർ ഉയരം 50 സെന്റീമീറ്റർ മുതൽ 100 സെന്റീമീറ്റർ വരെ ഉയർത്തുംഡാമിൽ നിന്ന് കൂടുതൽ വെള്ളം പുറത്തേക്ക് വിടുന്നതിനാൽ അട്ടപ്പാടി പ്രദേശത്തുള്ളവരും ശിരുവാണിപ്പുഴ, ഭവാനിപ്പുഴ എന്നി നദികളുടെ തീരങ്ങളിൽ താമസിക്കുന്നവരും അതീവ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.