7 March 2026, Saturday

Related news

March 6, 2026
March 5, 2026
March 5, 2026
March 5, 2026
March 2, 2026
March 1, 2026
February 28, 2026
February 28, 2026
February 28, 2026
February 27, 2026

തുടർച്ചയായി സെൽഫി എടുത്തു;പാപ്പാനെയും ബന്ധുവിനെയും ആന ചവിട്ടിക്കൊന്നു

Janayugom Webdesk
ചെന്നൈ
November 19, 2024 10:42 am

തുടർച്ചയായി സെൽഫി എടുത്ത പാപ്പാനെയും ബന്ധുവിനെയും ആന ചവിട്ടിക്കൊന്നു.
തിരുച്ചെന്തൂരിൽ ക്ഷേത്രത്തിലെ അന്നദാനത്തിനിടെ ആയിരുന്നു സംഭവം. തുടർച്ചയായി സെൽഫിയെടുത്ത യുവാവിനെയും ഇയാളെ രക്ഷിക്കാൻ ശ്രമിച്ച പാപ്പാനെയും ആന തുമ്പിക്കൈ കൊണ്ട് അടിച്ചുവീഴ്ത്തി ചവിട്ടിക്കൊല്ലുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് തിരുച്ചെന്തൂർ ജില്ലയിലെ മുരുകൻ ക്ഷേത്രത്തിലായിരുന്നു സംഭവം.

ക്ഷേത്രത്തിലെ പിടിയാനയായ ദേവയാനിയുടെ ആക്രമണത്തിൽ പാപ്പാൻ ഉദയകുമാറും (45) ബന്ധു ശിശുപാലനുമാണു (55) മരിച്ചത്. പഴവുമായി അടുത്തെത്തിയ ശിശുപാലൻ, ആനയ്ക്കു പഴം നൽകിയ ശേഷം തുടർച്ചയായി സെൽഫി എടുത്തു. ഇത് ഇഷ്ടപ്പെടാതിരുന്ന ആന ആക്രമിക്കുകയായിരുന്നു. കന്യാകുമാരി ജില്ലയിലെ പളുകൽ സ്വദേശിയായ ശിശുപാലൻ വിമുക്ത ഭടനാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.