സമൂഹവിവാഹ ചടങ്ങില്‍ ഗര്‍ഭനിരോധന ഗുളികകളും കോണ്ടം പാക്കറ്റുകളും വിതരണം ചെയത് അധികൃതര്‍. വിവാഹിതരാകേണ്ട പെണ്‍കുട്ടികള്‍ക്ക് നല്‍കിയ മേക്കപ്പ് ബോക്സിനുള്ളില്‍ നിന്നുമാണ് ഗര്‍ഭനിരോധന ഗുളികകള്‍ക്കൊപ്പം കോണ്ടം പാക്കറ്റുകളും ലഭിച്ചത്. മധ്യപ്രദേശിലെ ഝബുവ ജില്ലയിലാണ് സംഭവം.
അതേസമയം മധ്യപ്രദേശിലെ ബിജെപി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത് എത്തി. മുഖ്യമന്ത്രി കന്യാവിവാഹ് / നിക്കാഹ് പദ്ധതിക്ക് കീഴിലാണ് സമൂഹവിവാഹം സംഘടിപ്പിച്ചത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 296 ദമ്പതികളുടെ വിവാഹം നടത്തുകയായിരുന്നു ലക്ഷ്യം. ഝബുവ ജില്ലയിലായിരുന്നു ചടങ്ങുകള്‍. സ്കീമിന്‍റെ ഭാഗമായി ദമ്പതികള്‍ക്ക് നല്‍കിയിരുന്ന മേക്കപ്പ് ബോക്സുകള്‍ക്കുള്ളില്‍ നിന്നും ഗര്‍ഭനിരോധന ഉറകളും കണ്ടെത്തുകയായിരുന്നു.
കോണ്ടം പാക്കറ്റുകളുടെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതോടെ സംഭവം വിവാദമായി.ഇതോടെ വിശദീകരണവുമായി അധികൃതർ രംഗത്തുവന്നു. ഗർഭനിരോധന ഉറകളും ഗുളികകളും വിതരണം ചെയ്തതിൽ തങ്ങൾ ഉത്തരവാദികളല്ലെന്നും കുടുംബാസൂത്രണ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായിആരോഗ്യവകുപ്പ് നൽകിയതാകാമെന്നും മുതിർന്ന ജില്ലാ ഉദ്യോഗസ്ഥനായ ഭുർസിംഗ് റാവത്ത് പറഞ്ഞു.അതേസമയം സംഭവം വലിയ നാണക്കേടാണെന്ന് കോൺഗ്രസ് ആരോപിച്ചു കോണ്‍ഗ്രസും രംഗത്തു വന്നതോടെ രാഷട്രീയമാനം കൈവന്നിരിക്കുകയാണ്
English Summary:
Contraceptive pills and condom packets were distributed during the community marriage ceremony
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.