17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

May 2, 2024
December 22, 2023
December 10, 2023
August 31, 2023
August 12, 2023
August 4, 2023
July 1, 2023
May 10, 2023
April 21, 2023
April 12, 2023

ശബരിമലയിലും മാളുകളിലും നിയന്ത്രണം; ഗര്‍ഭിണികള്‍ക്ക് വര്‍ക്ക് ഫ്രം ഹോം

Janayugom Webdesk
തിരുവനന്തപുരം
January 14, 2022 6:39 pm

സംസ്ഥാനത്ത്  കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. സര്‍ക്കാര്‍ ഓഫീസില്‍ ജോലി ചെയ്യുന്ന ഗര്‍ഭിണികള്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തി. കോ​വി​ഡ് ക്ല​സ്റ്റ​റു​ക​ൾ ക​ണ്ടെ​ത്തി ആ​വ​ശ്യ​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ ജി​ല്ലാ ക​ള​ക്ട​ർ​മാ​രോ​ട് മു​ഖ്യ​മ​ന്ത്രി നി​ർ​ദ്ദേ​ശി​ച്ചു. സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന ഗ​ർ​ഭി​ണി​ക​ൾ​ക്ക് വ​ർ​ക്ക് ഫ്രം ​ഹോം സം​വി​ധാ​നം അനുവദിക്കും.

സ​ർ​ക്കാ​ർ, അ​ർ​ദ്ധ സ​ർ​ക്കാ​ർ, പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ, സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​തു​ൾ​പ്പെ​ടെ എ​ല്ലാ ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ളും ച​ട​ങ്ങു​ക​ളും ഓ​ൺ​ലൈ​ൻ ആ​യി ന​ട​ത്താ​നും നിർദേശിച്ചു.

ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് ഇരുപതിൽ ​കൂ​ടു​ത​ലു​ള്ള ജി​ല്ല​ക​ളി​ൽ സാ​മൂ​ഹ്യ, സാം​സ്കാ​രി​ക, സാ​മു​ദാ​യി​ക പ​രി​പാ​ടി​ക​ൾ​ക്കും വി​വാ​ഹം, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ എ​ന്നി​വ 50 പേ​രാ​യി പ​രി​മി​ത​പ്പെ​ടു​ത്തും. കൂ​ടു​ത​ൽ പേ​ർ പ​ങ്കെ​ടു​ക്കേ​ണ്ട നി​ർ​ബ​ന്ധി​ത സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ പ്ര​ത്യേ​ക അ​നു​വാ​ദം വാങ്ങണം.

ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് മുപ്പതിൽ ​കൂ​ടു​ത​ൽ വ​ന്നാ​ൽ പൊ​തു​പ​രി​പാ​ടി​ക​ൾ ന​ട​ത്താ​ൻ അ​നു​വ​ദി​ക്കി​ല്ല. എ​ല്ലാ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും ഓ​ൺ​ലൈ​ൻ ബു​ക്കി​ങ്ങും വി​ൽ​പ്പ​ന​യും പ്രോ​ത്സാ​ഹി​പ്പി​ക്കേ​ണ്ട​താ​ണ്. മാ​ളു​ക​ളി​ൽ ജ​ന​ത്തി​ര​ക്ക് ഉ​ണ്ടാ​കാ​ത്ത രീ​തി​യി​ൽ 25 സ്ക്വ​യ​ർ ഫീ​റ്റി​ന് ഒ​രാ​ളെ​ന്ന നി​ല​യി​ൽ നി​ശ്ച​യി​ക്കേ​ണ്ട​തും അ​ത​നു​സ​രി​ച്ചു മാ​ത്രം ആ​ളു​ക​ളെ പ്ര​വേ​ശി​പ്പി​ക്കേ​ണ്ട​തു​മാ​ണ്. ഇ​ത് ജി​ല്ലാ ഭ​ര​ണ കൂ​ടം ഉ​റ​പ്പു വരുത്തണം.

കോ​വി​ഡ് വ്യാ​പ​നം വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ശ​ബ​രി​മ​ല​യി​ൽ ജ​നു​വ​രി 16 മു​ത​ൽ നേ​ര​ത്തെ ഓ​ൺ​ലൈ​ൻ ബു​ക്കിം​ഗ് ചെ​യ്ത​വ​ർ​ക്ക് സ​ന്ദ​ർ​ശ​നം മാ​റ്റി​വ​യ്ക്കാ​ൻ അ​ഭ്യ​ർ​ഥി​ച്ച് സ​ന്ദേ​ശം അ​യ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​നോ​ട് മു​ഖ്യ​മ​ന്ത്രി നി​ർ​ദ്ദേ​ശി​ച്ചു. പ്ര​വേ​ശി​പ്പി​ക്കാ​വു​ന്ന​വ​രു​ടെ എ​ണ്ണം ച​ർ​ച്ച​യി​ലൂ​ടെ നിശ്ചയിക്കും.

കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട ഡാ​റ്റാ കോ​വി​ഡ് ജാ​ഗ്ര​താ പോ​ർ​ട്ട​ലി​ലൂ​ടെ ആ​രോ​ഗ്യ വ​കു​പ്പ് പോ​ലീ​സ്, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണം, റ​വ​ന്യൂ തു​ട​ങ്ങി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ​ക്ക് ലഭ്യമാക്കേണ്ടതാണ്.

Eng­lish Sum­ma­ry: Con­trol in Sabari­mala and malls; Work from home for preg­nant women

You may like this video also

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 16, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.