22 January 2026, Thursday

ഒമാനിലെ അൽ താ​ഹി​രി ഗു​ഹ​യി​ലേ​ക്കു​ള​ള പ്ര​വേ​ശ​ന​ത്തി​ന് നി​യ​ന്ത്ര​ണം; സന്ദർശനത്തിന് മുൻകൂർ അനുമതി നിർബന്ധം

Janayugom Webdesk
മസ്കറ്റ്
November 25, 2025 1:50 pm

ഖുറിയാത്ത് മേഖലയിലെ പരിസ്ഥിതി സംരക്ഷണ പ്രാധാന്യമുള്ള അൽ താഹിരി ഗുഹയിൽ പ്രവേശനവുമായി ബന്ധപ്പെട്ട് പൈതൃക‑ടൂറിസം മന്ത്രാലയം നിയന്ത്രണം ഏർപ്പെടുത്തി. ഗുഹ ഇപ്പോൾ പൊതുജന സന്ദർശനത്തിനായി തുറന്നിട്ടിട്ടില്ലെന്നും പ്രവേശിക്കാൻ മുൻകൂട്ടി ഔദ്യോഗിക അനുമതി നിർബന്ധമാണെന്നും മന്ത്രാലയം അറിയിച്ചു. ഗുഹയിലെ സ്വാഭാവിക സവിശേഷതകളെയും പരിസ്ഥിതി ഘടകങ്ങളെയും സംരക്ഷിക്കാൻ വേണ്ടിയാണ് നിയന്ത്രണം നടപ്പാക്കുന്നത്. ഗുഹ കാണാനെത്തുന്നവർ ടൂറിസത്തിന് നിരക്കാത്ത പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് അധികൃതർ കർശന നിയന്ത്രണവുമായി രംഗത്തെത്തിയത്. ടൂറിസം പ്രവർത്തനങ്ങൾ നടത്തുന്ന ഏജൻസികൾക്കും മറ്റ് ടൂർ ഓപ്പറേറ്റർമാർക്കും മന്ത്രാലയം പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്. 

സാഹസിക ടൂറിസം പരിപാടികൾ സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നവർ ‘ഡിപ്പാർട്ട്മെന്റ് ഓഫ് പ്രൊഡക്ട് ആൻഡ് ടൂറിസം എക്സ്പീരിയൻസ് ഡെവലപ്മെന്റ്’ വിഭാഗത്തിൽ മുൻകൂട്ടി അപേക്ഷ സമർപ്പിച്ച് ആവശ്യമായ അനുമതികൾ നേടണം. ഗുഹയിൽ അനുമതിയില്ലാതെ ഏത് തരത്തിലുള്ള പ്രവർത്തനവും നടത്തുന്നത് നിയമവിരുദ്ധമാണെന്നും, അത്തരം വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. മസ്കത്ത്-സൂർ ഹൈവേയിൽ നിന്ന് ഏകദേശം രണ്ട് മണിക്കൂർ യാത്ര ചെയ്താൽ എത്തുന്ന ഖുറിയാത്തിലെ സൽമ പർവത നിരകളിലാണ് ഒമാനിലെ തന്നെ ഏറ്റവും വലിയ ഗുഹകളിലൊന്നായ താഹിരി ഗുഹ സ്ഥിതി ചെയ്യുന്നത്. വർഷങ്ങളായി നിഗൂഢതകൾ നിറഞ്ഞ ഈ ഗുഹകൾ സാഹസിക സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്. കയറുകൾ, ഹെൽമെറ്റുകൾ, ഹെഡ്‌ലൈറ്റുകൾ, പ്രത്യേക ഉപകരണങ്ങൾ എന്നിവ ഗുഹാ യാത്രയ്ക്ക് ആവശ്യമാണ്. ഏഴാമത്തെ ഗുഹയിലേക്ക് പ്രവേശിക്കാൻ അബ്സെയിലിങ് മാത്രമാണ് ഏക മാർഗ്ഗം; പ്രത്യേക ഉപകരണങ്ങളാൽ താഴേക്ക് ഇറങ്ങേണ്ടതിനാൽ പരിചയസമ്പന്നനായ ഗൈഡും സാഹസിക മനസ്സും ഇത്തരം ഘട്ടങ്ങളിൽ ആവശ്യമാണ്.

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.