21 November 2024, Thursday
KSFE Galaxy Chits Banner 2

Related news

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

വിവാദ ഐ.എ.എസ്.ഓഫീസര്‍ പൂജ ഖേദ്ഖറിന്‍റെ മാതാപിതാക്കള്‍ ഒളിവില്‍;തിരച്ചില്‍ ആരംഭിച്ചു

Janayugom Webdesk
മുംബൈ
July 15, 2024 3:02 pm

വ്യാജ സര്‍ട്ടിഫിക്കറ്റിന്‍റെ പേരില്‍ നടപടികള്‍ നേരിടുന്ന വിവാദ ഐ.എ.എസ് ഉദ്യോഗസ്ഥ പൂജ ഖേദ്ഖറുടെ മാതാപിതാക്കള്‍ ഒളിവില്‍.കഴിഞ്ഞ ദിവസം പുറത്ത് വന്ന ഒരു വീഡിയോയുടെ പശ്ചാത്തലത്തില്‍ ആയുധങ്ങള്‍ കൈവശം വച്ചതിന് പൂജയുടെ അമ്മ മനോരമ ഖേദ്ഖറിനെതിരെ കേസെടുത്തിരുന്നു.തോക്ക് ചൂണ്ടി ഒരു കര്‍ഷകനെ ഭീഷണിപ്പെടുത്തുന്ന മനോരമയുടെ ദൃശ്യങ്ങളായിരുന്നു കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്നത്.ഇവരുടെ ഭര്‍ത്താവും റിട്ട.ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ദിലീപ് ഖേദ്ഖറും കേസില്‍ കൂട്ടുപ്രതിയാണ്.

അതേസമയം അന്വേഷണത്തിന്‍റെ ഭാഗമായി പോലീസ് ഇവരുടെ വീട്ടിലെത്തിയെങ്കിലും ദമ്പതികളെ അവിടെ കണ്ടെത്താനായിരുന്നില്ല.ഇവരെ കണ്ടെത്തുന്നതിനായി പൊലീസിന്‍റെ മൂന്ന് സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്.മുംബൈ,പൂനെ,അഹമ്മദ് നഗര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് സംഘം അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നത്.അവര്‍ അന്വേഷണവുമായി സഹകരിച്ചിരുന്നില്ലെന്ന് പൊലീസ് പറയുന്നു.

പൂജ ഖേദ്ഖറിന്‍റെ പദവി ദുരുപയോഗവും സിവില്‍ സര്‍വ്വീസ് തെരഞ്ഞെടുപ്പിലെ ക്രമക്കേടും വിവാദമായി നിലകൊള്ളുന്നതിനിടയിലാണ് അമ്മ മനോരമ ഖേദ്ഖറിൻറെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുന്ന വീഡിയോ വൈറലാകുന്നത്.വീഡിയോ പുറത്ത് വന്നതോടെ മനോരമക്കെതിരെ കേസ് രജിസ്ടര്‍ ചെയ്തെങ്കിലും ലൈസന്‍സുള്ള തോക്ക് എങ്ങനെയാണ് ദുരുപയോഗം ചെയ്യുന്നത് എന്നാണ് മനോരമ ചോദിച്ചത്.

Eng­lish Summary;Controversial I.A.S offi­cer Poo­ja Khed­khar’s par­ents are abscond­ing; search has started

You may also like this video;

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.