9 January 2026, Friday

Related news

January 6, 2026
January 2, 2026
December 25, 2025
December 24, 2025
December 19, 2025
December 19, 2025
December 17, 2025
December 16, 2025
December 12, 2025
November 19, 2025

വിവാദ പരാമർശം; നടി കസ്തൂരിക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് മദ്രാസ് ഹൈക്കോടതി

Janayugom Webdesk
ചെന്നൈ
November 14, 2024 4:32 pm

തെലുങ്ക് ഭാഷ സംസാരിക്കുന്നവരെ അപമാനിച്ചെന്ന കേസിൽ നടി കസ്തൂരിയുടെ മുൻകൂർ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി. നവംബര്‍ മൂന്നിന് ചെന്നൈയില്‍ ഹിന്ദു മക്കൾ കക്ഷി നടത്തിയ പരിപാടിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു വിവാദ പരാമർശം.

തെലുങ്കു ഭാഷ സംസാരിക്കുന്ന ഇവിടെയുള്ള ആളുകൾ തങ്ങൾ തമിഴരാണെന്നാണ് അവകാശപ്പെടുന്നതെന്നും വർഷങ്ങൾക്ക് മുമ്പ് തന്നെ വന്ന ബ്രാഹ്മണരെ തമിഴരായി അം​ഗീകരിക്കുന്നില്ലെന്നുമാണ് കസ്തൂരി വേദിയില്‍ പറഞ്ഞത്. 

പരാമർശത്തിനെതിരെ ഓൾ ഇന്ത്യ തെലു​ഗു ഫെഡറേഷൻ നേതാവ് സി.എം.കെ റെഡ്ഡി, സെക്രട്ടറി ആർ. നന്ദ​ഗോപാൽ എന്നിവരുടെ പരാതിയിൽ ​ഗ്രേറ്റർ ചെന്നൈ പൊലീസ് കേസെടുക്കുകയായിരുന്നു. മതത്തിൻ്റെയും ജാതിയുടെയും പേരിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചെന്ന കുറ്റം ചുമത്തിയാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസെടുത്തതിന് പിന്നാലെ നടി ഒളിവിൽ പോയി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.