26 June 2024, Wednesday
KSFE Galaxy Chits

Related news

June 11, 2024
June 7, 2024
June 5, 2024
June 4, 2024
June 4, 2024
June 4, 2024
June 3, 2024
June 2, 2024
June 2, 2024
May 27, 2024

എല്‍ഡിഎഫ് സര്‍ക്കാരിന് തുടര്‍ഭരണം ലഭിച്ചതില്‍ ഉറക്കം നഷ്ടപ്പെട്ടവരാണ് വിവാദങ്ങള്‍ സൃഷ്ടിക്കുന്നത് : മന്ത്രി മുഹമ്മദ് റിയാസ്

Janayugom Webdesk
തിരുവനന്തപുരം
August 20, 2023 4:16 pm

എല്‍ഡിഎഫ് സര്‍ക്കാരിന് തുടര്‍ഭരണം ലഭിച്ചതില്‍ ഉറക്കം നഷ്ടപ്പെട്ടവര്‍ വിവാദങ്ങള്‍ ഉണ്ടാക്കാന്‍ പിന്നാലെ നടന്നിട്ട് കാര്യമില്ലെന്ന് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്, ഞങ്ങളെ ജനങ്ങൾ തെരഞ്ഞെടുത്തത് ഒരു തെറ്റാണോ. ഇപ്പോൾ ഉയർന്നു വന്നിരിക്കുന്ന ആരോപണങ്ങൾക്ക് വ്യക്തമായി ഞങ്ങൾ മറുപടി പറഞ്ഞിട്ടുണ്ട്. 

പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഇതിന്റെ നിയമപരവും അല്ലാത്തതുമായ കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്. താനുൾപ്പെടുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് ഇത് സംബന്ധിച്ച് വളരെ വ്യക്തമായ പ്രസ്‌താവന ഇറക്കി. ഒളിച്ചുവെക്കാൻ ഒന്നുമില്ല. പരാതികൾ ഉണ്ടെങ്കിൽ അത് പരിശോധിക്കാൻ ഈ രാജ്യത്ത് എല്ലാ സംവിധാനങ്ങളും ഉണ്ട്. അതിൽ ആർക്കും ഒരു ഭയവും ഇല്ല.

ഇത് നേരത്തെ വ്യക്തമാക്കിയതാണ്. എല്ലാ ദിവസവും രാവിലെ ഒരേ വിഷയത്തിൽ മറുപടി പറയാൻ കഴിയില്ല. ഓരോരുത്തരും രാവിലെ എഴുന്നേറ്റ് പറയുന്ന കാര്യങ്ങൾക്കെല്ലാം മറുപടി പറയൽ അല്ല പാർട്ടി നേതൃത്വത്തിന്റെ ജോലി. അപ്രതീക്ഷിതമായി ചാടിവീണാണ്‌ മാധ്യമ പ്രവർത്തകർ ചോദ്യങ്ങൾ ചോദിക്കുന്നത്. അതിനൊന്നും എല്ലായ്‌പോഴും മറുപടി പറയാൻ കഴിഞ്ഞെന്നു വരില്ല. നിങ്ങൾ ചുറ്റും നിന്ന് ചോദ്യങ്ങൾ ചോദിക്കുന്നതിനിടെ വ്യക്തി എന്ന നിലയിൽ മുന്നോട്ട് നടക്കാൻപോലും കഴിയാത്ത അവസ്ഥയാണ് ഇപ്പോൾ.

മുന്നോട്ട് നടന്നാൽ മധ്യപ്രവർത്തകരെ മന്ത്രി കൈകാര്യം ചെയ്തു എന്ന നിലയിൽ വാർത്ത വരാൻ സാധ്യതയുണ്ട്. മിണ്ടാതിരുന്നാൽ ഉത്തരം മുട്ടി എന്നാവും. ചിരിച്ചാൽ പരിഹസിച്ചു, തിരിഞ്ഞു നടന്നാൽ ഒളിച്ചോടി എന്നൊക്കെയാവും മാധ്യമങ്ങൾ പ്രചരിപ്പിക്കുക.

നോമിനേഷൻ സംബന്ധിച്ച് നിങ്ങൾ സൂചിപ്പിച്ചു. അന്ന് ലൈവ് ആയി റിപ്പോർട്ട് ചെയ്തവരാണ് ഇവിടത്തെ മാധ്യമങ്ങൾ. അന്ന് ഇതിൽ വിശദമായ പരിശോധന നടത്തിയതാണ്. ഇനിയും എന്ത് പരിശോധനയും നടത്താം മന്ത്രി റിയാസ് പറഞ്ഞു

Eng­lish Summary:
Con­tro­ver­sies are being cre­at­ed by those who have lost sleep over LDF gov­ern­men­t’s con­tin­ued rule: Min­is­ter Muham­mad Riaz

You may also like this video:

TOP NEWS

June 26, 2024
June 26, 2024
June 26, 2024
June 26, 2024
June 26, 2024
June 26, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.