5 March 2026, Thursday

Related news

March 1, 2026
February 27, 2026
February 26, 2026
February 26, 2026
February 26, 2026
February 24, 2026
February 22, 2026
February 22, 2026
February 22, 2026
February 16, 2026

മാമോദീസ നടന്ന വീട്ടില്‍ തര്‍ക്കം; കൊച്ചിയില്‍ യുവാവിനെ കുത്തിക്കൊന്നു

Janayugom Webdesk
കൊച്ചി
April 17, 2023 11:05 am

കൊച്ചി പള്ളുരുത്തിയില്‍ യുവാവിനെ കുത്തിക്കൊന്നു. പള്ളുരുത്തി സ്വദേശി അനില്‍കുമാര്‍(32) ആണ് കൊല്ലപ്പെട്ടത്. കുമ്പളങ്ങി പഞ്ചായത്ത് ഓഫീസിന് സമീപത്തുവച്ച് ഇന്നലെയാണ് സംഭവമുണ്ടായത്. പ്രദേശത്ത് മാമോദീസ നടന്ന വീട്ടില്‍ തര്‍ക്കം ഉണ്ടാകുകയും അടിപിടിയില്‍ കലാശിക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്. കുത്തേറ്റ അനില്‍ കുമാറിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രതികളില്‍ ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

Eng­lish Summary:Controversy at bap­tism house; A young man was stabbed to death in Kochi

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.