ഐഎഎസ് ഉദ്യോഗസ്ഥരെ ഇങ്ങനെ അഴിച്ചുവിടാനുദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി കർശന തീരുമാനമെടുക്കുമെന്നും റവന്യു മന്ത്രി കെ രാജൻ.ഏതുവിധത്തിലും പ്രവർത്തിക്കാമെന്ന തരത്തിൽ ഉദ്യോഗസ്ഥരെ അഴിച്ചുവിടാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. നടപടിക്രമങ്ങൾക്കും സംവിധാനങ്ങൾക്കും അനുസരിച്ച് തന്നെ മുന്നോട്ടു പോകണം. അതിനെതിരായി പ്രവർത്തിക്കുന്നത് എത്ര ഉന്നതനായ വ്യക്തിയാണെങ്കിലും നടപടി ഉണ്ടാകും-മന്ത്രി പറഞ്ഞു.
സർക്കാർ ഉദ്യോഗസ്ഥർ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കേണ്ട ചട്ടങ്ങളും രീതികളുമുണ്ട്. അത് പുലർത്തിയില്ലെങ്കിൽ സർവീസിന് നിരക്കാത്ത കാര്യമായി കാണും. നിലവിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ചീഫ് സെക്രട്ടറിയുടെ അഭിപ്രായം ലഭ്യമാക്കും.കൃത്യമായ നിലപാട് ആയിരിക്കും സർക്കാർ സ്വീകരിക്കുക. ആരോടെങ്കിലും പ്രത്യേകിച്ച് പ്രീണനമോ, വിവേചനമോ ഉണ്ടാകില്ല. കൃത്യമായ നിലപാടെടുത്തു മുന്നോട്ടുപോകുമെന്നും കെ രാജൻ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.