23 December 2024, Monday
KSFE Galaxy Chits Banner 2

Related news

September 30, 2024
September 29, 2024
September 28, 2024
September 3, 2024
September 1, 2024
August 31, 2024
August 12, 2023
August 12, 2023
August 12, 2023
August 1, 2023

നെഹ്രുട്രോഫി ഫലപ്രഖ്യാപനത്തെ ചൊല്ലി തർക്കം ; വീയപുരം ചുണ്ടൻ തുഴഞ്ഞ കൈനകരി വിബിസി പരാതിനൽകി

Janayugom Webdesk
ആലപ്പുഴ
September 29, 2024 8:53 am

നെഹ്രുട്രോഫി ജലോത്സവത്തിന്റെ ഫലപ്രഖ്യാപനത്തെ ചൊല്ലി തർക്കം. കാരിച്ചാൽ ചുണ്ടനെ വിജയിയായി പ്രഖ്യാപിച്ചതിനെതിരെ വീയപുരം ചുണ്ടൻ തുഴഞ്ഞ കൈനകരി വിബിസി ബോട്ട് ക്ലബ് എൻ ടി ബി ആർ സൊസൈറ്റിക്ക് പരാതിനൽകി. പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാൽ ചുണ്ടനാണു ഒന്നാമതെത്തിയത്. 0.5 മൈക്രോസെക്കൻഡിന്റെ വ്യത്യാസത്തിലാണ് കാരിച്ചാൽ ഒന്നാമതെത്തിയത്. ഇലക്ട്രോണിക് സംവിധാനത്തിലാണു ജേതാക്കളെ നിശ്ചയിച്ചത്. കളക്ടറുടെ നേതൃത്വത്തിൽ പരാതി പരിശോധിച്ചു കാരിച്ചാലിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. വിജയി കാരിച്ചാലോ വീയപുരമോ എന്നത്​ ഡിജിറ്റൽ ഉപകരണങ്ങളുടെ സഹായത്താലാണ്​ കണ്ടെത്തിയതെന്നാണ്​ സംഘാടക സമിതി പറയുന്നത്​. ഇക്കാര്യം തങ്ങൾക്ക്​ ബോധ്യപ്പെടണമെന്നും വിഡിയോ കാണണമെന്നും ആവശ്യപ്പെട്ട്​ വീയപുരം ചുണ്ടനിലെ തുഴച്ചിലുകാർ നെഹ്​റു പവിലിയനിലേക്ക്​ എത്തി. തുഴച്ചിലുകാർ സംഘാടകരുമായി തർക്കിക്കവേ പവിലിയനിലെ ലൈറ്റുകൾ ഓഫ്​ ചെയ്തു.  പ്രതിഷേധവുമായി രംഗത്തെത്തിയ വീയപുരം ചുണ്ടനിലെ തുഴച്ചിൽകാർക്കു നേരെ പൊലീസ്​ ലാത്തി വീശി . നിരവധി തുഴച്ചിൽകാർക്ക്​ പരിക്കേറ്റു. മൂന്നുപേർ ആശുപത്രിയിൽ ചികിത്സ തേടി. സന്ദീപ്​, അനന്തു, എബിൻ വർഗീസ്​ എന്നിവരാണ് ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.