
വിവാഹ വീട്ടിൽ തന്തൂരി റൊട്ടിയെച്ചൊല്ലിയുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് മരണം. ഉത്തർപ്രദേശിലെ അമേഠിയിലാണ് സംഭവം. തന്തൂരി റൊട്ടി ആർക്ക് ആദ്യം വിളമ്പണം എന്നതിനെച്ചൊല്ലി യുവാക്കളും കൗമാരക്കാരും അടങ്ങിയ സംഘം തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. വാക്കുതർക്കം തമ്മിൽത്തല്ലായി മാറുകയും പരസ്പരം വടികളുമായി ഏറ്റുമുട്ടുകയുമായിരുന്നു. പതിനേഴും പതിനെട്ടും വയസുള്ള രണ്ടുപേരാണ് മരിച്ചത്. ആക്രമകാരികൾ യുവാക്കളുടം ബൈക്കുകൾ തകർക്കുകയും ആയുധങ്ങൾ ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയും ചെയ്തു. ദൃക്സാക്ഷികളാണ് പൊലീസിനെ വിവരം അറിയിച്ചത്. ഗുരുതരമായ പരിക്കുളോടെ ഇരുവരെയും ആദ്യം അമേഠി ജില്ലാ ആശുപത്രിയിലും പിന്നീട് റായ്ബറേലിയിലെ എയിംസിലും പിന്നീട് ലഖ്‌നൗവിലെ കിംഗ് ജോർജ്ജ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പതിനേഴുകാരൻ യാത്രാമധ്യേ തന്നെ മരിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.