20 November 2024, Wednesday
KSFE Galaxy Chits Banner 2

ഹരിയാനയില്‍ കാണിച്ചതുപോലെ കോണ്‍ഗ്രസ് മഹാരാഷ്ട്രയില്‍ കാട്ടരുതെന്ന് ഇടതു-പുരോഗമന പാര്‍ട്ടികളുടെ കണ്‍വെന്‍ഷന്‍

Janayugom Webdesk
ന്യൂഡല്‍ഹി
October 17, 2024 12:01 pm

ഹരിയാനയില്‍ കാണിച്ചതുപോലെ മഹാരാഷട്രയില്‍ കോണ്‍ഗ്രസ് ആവര്‍ത്തിക്കരുതെന്ന് ഇടതു-പുരോഗമന പാര്‍ട്ടികളുടെ കണ്‍വെന്‍ഷന്‍. മറ്റ് പാര്‍ട്ടികളെ തഴഞ്ഞ് ഒറ്റക്ക് മത്സരിക്കാനുള്ള കോണ്‍ഗ്രസിന്റെ പിടിപ്പുകേടുകൊണ്ടാണ് ഹരിയാനയില്‍ ബിജെപിക്ക് തുടര്‍ഭരണം കിട്ടിയതെന്നും കണ്‍വെന്‍ഷന്‍ വിലയിരുത്തിപുണെയിൽചേർന്ന സംസ്ഥാന കൺവൻഷൻ മൂന്നുപ്രമേയങ്ങൾ ഐകകണ്‌ഠ്യേന പാസാക്കി.

ബിജെപി നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തെ പരാജയപ്പെടുത്താൻ മഹാവികാസ്‌ അഘാഡി(എംവിഎ)ക്കൊപ്പം പോരാടാൻ ആഹ്വാനം ചെയ്യുന്നതാണ്‌ ആദ്യത്തെ പ്രമേയം. ബിജെപി ഭരണം അവസാനിപ്പിക്കാൻ എല്ലാവിഭാഗം ജനങ്ങളെയും ഉൾക്കൊള്ളുന്ന ബദൽ ജനകീയ നയങ്ങൾ മുന്നണി അംഗീകരിച്ച്‌ വോട്ടർമാർക്ക്‌ മുന്നിൽ പ്രഖ്യാപിക്കുക, മറ്റ്‌ പാർടികൾക്ക്‌ അർഹമായ സീറ്റ്‌ നൽകുക എന്നിവയാണ്‌ മറ്റു പ്രമേയങ്ങൾ.

രാം ബഹേതി (സിപിഐ) നരസയ്യ ആദം (സിപിഐ (എം),വിതൽ സതവ്‌(എസ്‌പി)ജയന്ത്‌ പാട്ടീൽ, രാജുകോർഡെ (പിഡബ്ല്യുപി), തുടങ്ങിയ നേതാക്കൾ സംസാരിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.