15 January 2026, Thursday

സൗഹൃദ നഗറിൽ കോൺവെക്സ് മിറർ സ്ഥാപിച്ചു

Janayugom Webdesk
കുട്ടനാട്
July 25, 2023 5:34 pm

തലവടി ഗ്രാമപഞ്ചായത്ത് 12-ാം വാർഡിൽ സൗഹൃദ നഗറിൽ മണ്ണാരുപറമ്പിൽ — മടയ്ക്കൽ പടി റോഡിൽ നിന്നും പ്രധാന റോഡായ എടത്വ — പാരേത്തോട് — തലവടി റോഡിലേക്ക് പ്രവേശിക്കുന്ന ജംഗ്ഷനിൽ അപകടങ്ങൾ ഒഴിവാക്കുന്നതിന് സൗഹൃദ വേദിയുടെ നേതൃത്വത്തിൽ കോൺവെക്സ് മിറർ സ്ഥാപിച്ചു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് അംഗം ബിന്ദു ഏബ്രഹാം അധ്യക്ഷത വഹിച്ചു.

തോമസ് കെ തോമസ് എം എൽ എ ഉദ്ഘാടനം ചെയ്തു. പൊതുപ്രവർത്തകൻ റോച്ചാ സി മാത്യൂ, സൗഹൃദ വേദി ചെയർമാൻ ഡോ. ജോൺസൺ വി ഇടിക്കുള, റോഡ് സമ്പാദക സമിതി രക്ഷാധികാരി പി വി തോമസ്കുട്ടി പാലപറമ്പിൽ, കൺവീനർ മനോജ് മണക്കളം, പി ഡി സുരേഷ്, ജേക്കബ് മാത്യൂ കണിച്ചേരിൽ, വിൻസൻ പൊയ്യാലുമാലിൽ, ജോർജ്ജ് കടിയന്ത്ര, വർഗ്ഗീസ് വർഗ്ഗീസ്, ജിനു ഫിലിപ്പ് കുറ്റിയിൽ, ഉണ്ണികൃഷ്ണൻ പുത്തൻപറമ്പിൽ, പ്രിൻസ് കോശി, സുമേഷ് പി, റീബാ അനിൽ, രതീഷ് കുമാർ, തോമസ് വർഗ്ഗീസ് കുടയ്ക്കാട്ടുകടവിൽ, റോബി ചെറിയാൻ, ഷിബു വാഴക്കൂട്ടത്തിൽ, സാം വി മാത്യൂ, ദാനിയേൽ തോമസ് വാലയിൽ, സജിത്ത് ഷാജി ചോളകത്ത്, എബി കെ കെ, ഉണ്ണികുഷ്ണൻ പുത്തൻപറമ്പിൽ, സുരേന്ദ്രൻ സി കെ, അനിയൻ വർഗ്ഗീസ്, കമലാസനൻ ദാമോദരൻ, അനിയപ്പൻ, ബേബി മടമുഖം എന്നിവർ നേതൃത്വം നല്കി.

Eng­lish Sum­ma­ry: Con­vex mir­ror installed in Souhri­da Nagar

 

Kerala State - Students Savings Scheme

TOP NEWS

January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.