12 March 2026, Thursday

Related news

March 12, 2026
March 12, 2026
March 12, 2026
March 12, 2026
March 11, 2026
March 11, 2026
March 6, 2026
March 4, 2026
July 25, 2025
April 7, 2025

പാചകവാതക പ്രതിസന്ധി; അടുക്കളകള്‍ അടഞ്ഞു തുടങ്ങി

Janayugom Webdesk
തിരുവനന്തപുരം
March 12, 2026 9:30 pm

ക്ഷാമമില്ലെന്ന് കേന്ദ്രം വാചകമടിക്കുന്നുണ്ടെങ്കിലും പശ്ചിമേഷ്യന്‍ സഘര്‍ഷം അറുതിയില്ലാതെ തുടരുന്ന സാഹചര്യത്തില്‍ വാണിജ്യ പാചക വാതക ക്ഷാമം ജനജീവിതത്തെ സാരമായി ബാധിച്ചു. സകല മേഖലകളിലേക്കും പ്രതിസന്ധി വ്യാപിച്ചു. വാണിജ്യ സിലിണ്ടറുകളുടെ വിതരണം തടസപ്പെട്ടതോടെ ഹോട്ടലുകള്‍ വ്യാപകമായി അടച്ചു. സംസ്ഥാനത്ത് ഇന്ന് 40%ത്തിലധികം ഹോട്ടലുകള്‍ അടച്ചെന്നാണ് അനൗദ്യോഗിക കണക്ക്. ഇന്ന് കൂടുതല്‍ ഹോട്ടലുകള്‍ പൂട്ടുമെന്ന് ഉടമകള്‍ വ്യക്തമാക്കുന്നു. ഏതാനും ഹോട്ടലുകള്‍ പരിമിത വിഭവങ്ങളുമായി പ്രവര്‍ത്തിക്കുകയും പ്രവര്‍ത്തന സമയത്തില്‍ ഗണ്യമായ കുറവ് വരുത്തുകയും ചെയ്തു. ഓണ്‍ലൈന്‍ ഭക്ഷണ വിതരണവും താളം തെറ്റി. സംസ്ഥാനത്തെ സ്കൂളുകളെയും ആശുപത്രി കാന്റീനുകളെയും പാചക വാതക ക്ഷാമം ബാധിച്ചു. ഹോസ്റ്റലുകളിലേക്കും കാറ്ററിങ് യൂണിറ്റുകലേയ്ക്കും പ്രതിസന്ധി പടരുകയാണ്.

ക്ഷാമം വീട്ടടുക്കളകളെയും ബാധിച്ചു തുടങ്ങി. ഗാര്‍ഹിക കണക്ഷനുകളുടെ ബുക്കിങ് പരിമിതപ്പെടുത്തിയതും കേന്ദ്രസര്‍ക്കാര്‍ വരുത്തിയ വിലവര്‍ധനയും പ്രതിസന്ധി അതിരൂക്ഷമാക്കുന്നു. റംസാന്‍ മാസം കൂടിയായതിനാല്‍ കുടുംബങ്ങളുടെ പാചക വാതക ആവശ്യം വര്‍ധിക്കുന്ന സമയം കൂടിയാണിത്. മുന്നറിയിപ്പുണ്ടായിട്ടും പ്രതിസന്ധി പരിഹരിക്കാനാവശ്യമായ ഒരു നടപടിയും കേന്ദ്രം സ്വീകരിച്ചിരുന്നില്ല. വീട്ടാവശ്യത്തിനുള്ള സിലിണ്ടർ മുടങ്ങില്ലെന്ന് ആവർത്തിക്കുന്ന കേന്ദ്ര സർക്കാർ വാണിജ്യ എല്‍പിജിയുടെ കാര്യത്തില്‍ ഒരുറപ്പും നല്‍കുന്നില്ല. ഗൗരവമേറിയ ഈ സാഹചര്യത്തിലും നിസംഗത തുടരുന്ന കേന്ദ്രത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.