
ട്രെയിനില്‍ ഇലക്ടിക് കെറ്റിൽ ഉപയോഗിച്ച് നൂഡിൽസ് പാചകം ചെയ്ത സ്ത്രീക്കെതിരെ നടപടി സ്വീകരിക്കുമെന്ന് റെയിൽവേ. ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെയാണ് സെൻട്രൽ റെയിൽവേയുടെ അറിയിപ്പുണ്ടായത്. ഭക്ഷണം പാചകം ചെയ്ത സ്ത്രീക്കും ദൃശ്യങ്ങൾ അപ്‍ലോഡ് ചെയ്ത യൂട്യൂബ് ചാനലിനുമെതിരെയാണ് നടപടി സ്വീകരിക്കുക. നിയമവിരുദ്ധവും ശിക്ഷാർഹവും അപകടകരവുമായ ഇത്തരം പ്രവണതകളിൽ നിന്ന് യാത്രക്കാർ മാറിനിൽക്കണമെന്നും റെയിൽവേ അറിയിച്ചു.
മഹാരാഷ്ട്രയിലെ ട്രെയിൻ യാത്രക്കിടെ എസി കംപാർട്മെന്റിൽ വച്ചാണ് സ്ത്രീ നൂഡിൽസ് തയ്യാറാക്കുന്നതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. കെറ്റിൽ ഉപയോഗിച്ച് 15 പേർക്ക് ചായ തയ്യാറാക്കി നൽകിയെന്ന് സ്ത്രീ പറയുന്നതും ദൃശ്യങ്ങളിലുണ്ട്. വീഡിയോ വൈറലായതോടെ വ്യാപക വിമർശനം ഉയർന്നിരുന്നു. ട്രെയിൻ യാത്രയിൽ പാചകം, നൂഡിൽസും 15 പേർക്ക് ചായയും ഉണ്ടാക്കിയെന്ന് സ്ത്രീ; ദൃശ്യങ്ങൾ വൈറൽ, നടപടി സ്വീകരിക്കുമെന്ന് റെയിൽവേ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.