23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 16, 2024
December 14, 2024
December 14, 2024
December 10, 2024
December 9, 2024
December 3, 2024
November 30, 2024
November 30, 2024
November 21, 2024

സഹകരണ കോണ്‍ഗ്രസിന് തുടക്കമായി ; സമാപന സമ്മേളനം മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും

Janayugom Webdesk
തിരുവനന്തപുരം
January 22, 2024 9:43 am

സഹകരണ മേഖലയുടെ സാധ്യതയും നേരിടുന്ന വെല്ലുവിളികളും ചര്‍ച്ച ചെയ്ത് സഹകരണ കോണ്‍ഗ്രസിന് തുടക്കം, സംസ്ഥാന സഹകരണ യൂണിയന്‍ സംഘടിപ്പിക്കുന്ന സഹകരണ കോണ്‍ഗ്രസ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. മന്ത്രി വിഎന്‍ വാസവന്‍ അധ്യക്ഷത വഹിച്ചു. 

സഹകരണ സംഘം രിജിസ്ട്രാര്‍ ടി വി സുഭാഷ് പതാക ഉയര്‍ത്തി. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ എംഎല്‍എമാരായ കടകംപളളി സുരേന്ദ്രന്‍, വി .ജോയി സംസ്ഥാന സഹകരണയൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് കൃഷ്ണന്‍നായര്‍, കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറക്കല്‍, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി,സഹകരണ യൂണിയന്‍ സെക്രട്ടറി ഗ്ലാഡിജോണ്‍ പൂത്തുര്‍ എന്നിവര്‍ പ്രസംഗിച്ചു പ്രതിനിധി സമ്മേളനത്തിനും ഗ്രൂപ്പ്‌ ചർച്ചയ്ക്കുംശേഷം സെമിനാറുകൾ നടന്നു. ലോക സാമ്പത്തിക ക്രമവും ഇന്ത്യൻ സഹകരണ പ്രസ്ഥാനവും എന്ന വിഷയത്തിൽ നടന്ന സെമിനാർ കൺസ്യൂമർഫെഡ്‌ മുൻ ചെയർമാൻ എം ഗംഗാധരക്കുറുപ്പ്‌ ഉദ്‌ഘാടനം ചെയ്‌തു. കെ രാജഗോപാൽ അധ്യക്ഷനായി. ബാലു എസ്‌ അയ്യർ വിഷയമവതരിപ്പിച്ചു. സംഗീതാ പ്രതാപ്‌ മോഡറേറ്ററായി. പുത്തൻകട വിജയൻ, സി പി ജോൺ, വി എൻ ബാബു, ടി പി ദാസൻ, ഇ ഇബ്രാഹിംകുട്ടി, ബി അനിൽകുമാർ എന്നിവർ സംസാരിച്ചു.

ഇന്ത്യൻ സഹകരണ പ്രസ്ഥാനം നേരിടുന്ന ആന്തരിക ബാഹ്യവെല്ലുവിളികൾ എന്ന വിഷയത്തിൽ നടന്ന സെമിനാർ എളമരം കരീം എംപി ഉദ്‌ഘാടനം ചെയ്‌തു. കെ കെ നാരായണൻ അധ്യക്ഷനായി. കൺസ്യൂമർഫെഡ്‌ ചെയർമാൻ എം മെഹബൂബ്‌ വിഷയമവതരിപ്പിച്ചു. ബി പി പിള്ള മോഡറേറ്റായി. അഡ്വ. പി പി താജുദീൻ, കരകുളം കൃഷ്‌ണപ്പിള്ള, എസ്‌ സഞ്ജയൻ എന്നിവർ സംസാരിച്ചു.ഇന്ന് രാവിലെ പത്തിന്‌ കാർഷിക കാർഷികാനുബന്ധ കാർഷികേതര മേഖലയും സഹകരണ പ്രസ്ഥാനവും എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജൻ ഉദ്‌ഘാടനം ചെയ്യും. നിർമാണ മേഖലയും സഹകരണ സംഘവും സെമിനാർ കെ മുരളീധരൻ എംപി ഉദ്‌ഘാടനം ചെയ്യും. വൈകിട്ട്‌ അഞ്ചിന്‌ ആശാൻ സ്ക്വയറിൽനിന്ന്‌ ഘോഷയാത്ര ആരംഭിക്കും. സമാപന സമ്മേളനം മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്യും.

Eng­lish Summary:
Coop­er­a­tive Con­gress start­ed; Min­is­ter VN Vasa­van will inau­gu­rate the con­clud­ing session

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.