24 January 2026, Saturday

Related news

January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 21, 2026
January 19, 2026
January 19, 2026

ഓണക്കാലം പൊടിപൊടിച്ച് സഹകരണസംഘം; ഇത്തവണ നടന്നത് റെക്കോർഡ് വിൽപ്പന

Janayugom Webdesk
തിരുവനന്തപുരം
September 9, 2025 3:48 pm

ഇത്തവണ ഓണക്കാലത്ത് സഹകരണ മേഖലയിൽ നടന്നത് റെക്കോർഡ് വില്പന. 312 കോടി രൂപയുടെ വിൽപ്പനയാണ് നടന്നത്. 187 കോടി രൂപയാണ് കൺസ്യൂമർഫെഡിന് ലഭിച്ചത് . 

339 രൂപയ്ക്ക് 15 ലക്ഷം ലിറ്റർ വെളിച്ചെണ്ണയാണ് ഓണ ചന്തകളിലൂടെ വിൽപ്പന നടത്തിയത് . കൺസ്യൂമർഫെഡിൽ 110 കോടി രൂപയുടെ മദ്യ വില്പനയും നടന്നു. ഉത്രാടം വരെയുള്ള കണക്കാണിത്.250 കോടിയുടെ മദ്യവിൽപ്പനയാണ് ഓഗസ്റ്റ് മാസം നടന്നത്. 3 ബിയർ യൂണിറ്റ് ഉൾപ്പെടെ 49 വിദേശമദ്യ ഷോപ്പുകളിലൂടെ ആയിരുന്നു വിൽപ്പന.

മിൽമ, റെയ്ഡ്‌കോ, ദിനേശ് തുടങ്ങി സഹകരണ സ്ഥാപനങ്ങളുടെ വിപണി ലഭ്യമാക്കാൻ കൺസ്യൂമർ ഫെഡ് ഓണച്ചന്തകൾവഴി കഴിഞ്ഞു. സഹകരണ സംഘങ്ങൾ ഉൽപ്പാദിപ്പിക്കുന്ന പച്ചക്കറികൾ ശേഖരിച്ച്‌ ത്രിവേണി സൂപ്പർ മാർക്കറ്റുകളിൽ പച്ചക്കറി ചന്തകൾ ഒരുക്കി. 9536.28 ടൺ അരി, 1139 ടൺ പഞ്ചസാര, 800 ടൺ ചെറുപയർ, 875 ടൺ ഉഴുന്ന്, 822 ടൺ കടല, 593 ടൺ വൻപയർ, 748 ടൺ തുവര, 604 ടൺ മുളക്, 357 ടൺ മല്ലി എന്നിവ ഓണക്കാല വിപണിയിലൂടെ വിൽപ്പന നടന്നതായി കൺസ്യൂമർഫെഡ് അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.