5 February 2026, Thursday

Related news

January 11, 2026
January 3, 2026
November 23, 2025
October 3, 2025
September 14, 2025
September 11, 2025
September 4, 2025
August 18, 2025
August 17, 2025

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം; ഐഇഡി പൊട്ടിത്തെറിച്ച് ജവാന് വീരമൃത്യു, മൂന്ന് പേര്‍ക്ക് പരിക്ക്

Janayugom Webdesk
റായ്പൂര്‍
August 18, 2025 10:32 am

ഛത്തീസ്ഗഡിലെ ബിജാപൂര്‍ ജില്ലയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ ഒരു ജവാന് വീരമൃത്യു, മൂന്ന് പേര്‍ക്ക് പരിക്ക്. ഐഇഡി (കുഴിബോംബ്) പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിലാണ് ജവാന് ജീവന്‍ നഷ്ടമായത്. ജില്ലാ റിസര്‍വ് ഗാര്‍ഡ് (ഡിആര്‍ജി) ജവാനാണ് വീരമൃത്യു വരിച്ചത്. ഡിആര്‍ജി സംഘം ഇന്ദ്രാവതി ദേശീയോദ്യാനത്തിനുള്ളില്‍ നക്‌സല്‍ വിരുദ്ധ ഓപ്പറേഷന്‍ നടത്തുന്നതിനിടെയായിരുന്നു സ്‌ഫോടനമുണ്ടായത്. ഞായറാഴ്ച്ചയാണ് ഓപ്പറേഷന്‍ ആരംഭിച്ചത്.

നിഗേഷ് നാഗ് എന്ന ജവാനാണ് ജീവന്‍ നഷ്ടമായത് എന്ന് തിരിച്ചറിഞ്ഞു. പരിക്കേറ്റ മൂന്ന് സൈനികര്‍ക്കും സംഭവസ്ഥലത്ത് വച്ചുതന്നെ പ്രഥമശുശ്രൂഷ നല്‍കുകയും ഇവരെ വനമേഖലയില്‍ നിന്ന് മാറ്റിക്കൊണ്ടിരിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. ഛത്തീസ്ഗഡ് പൊലീസിലെ ഒരു പ്രത്യേക നക്‌സല്‍ വിരുദ്ധ യൂണിറ്റാണ് ഡിആര്‍ജി. സംസ്ഥാനത്തെ സംഘര്‍ഷ മേഖലകളിലും അതീവ അപകട സാധ്യതയുള്ള ഇടങ്ങളിലുമാണ് ഇവരെ പലപ്പോഴും വിന്യസിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.