3 January 2026, Saturday

Related news

January 2, 2026
January 1, 2026
December 31, 2025
December 31, 2025
December 31, 2025
December 30, 2025
December 30, 2025
December 29, 2025
December 29, 2025
December 29, 2025

വിമാനത്തില്‍ സഹയാത്രികയുടെമേല്‍ മൂത്രമൊഴിച്ച സംഭവം; പ്രതി അറസ്റ്റില്‍

Janayugom Webdesk
ന്യൂഡല്‍ഹി
January 7, 2023 12:55 pm

എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രയ്ക്കിടെ മദ്യലഹരിയിൽ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച മുംബൈ സ്വദേശി ശങ്കര്‍ മിശ്രയെ അറസ്റ്റ് ചെയ്തു. ബെംഗളൂരുവില്‍ നിന്നാണ് 34കാരനായ പ്രതിയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. നവംബര്‍ 26ന് ആണ് കേസിനാസ്പദമായ സംഭവം. ബിസിനസ് ക്ലാസ് യാത്രികനായ ശങ്കർ മിശ്ര, 70 വയസ്സുള്ള സ്ത്രീയുടെ ദേഹത്ത് മൂത്രമൊഴിക്കുകയായിരുന്നു.

കേസെടുത്തതു മുതൽ പ്രതി ഒളിവിലായിരുന്നു. സുഹൃത്തുക്കളുമായി ആശയവിനിമയം നടത്താൻ സമൂഹമാധ്യമ അക്കൗണ്ടുകൾ ഉപയോഗിക്കുകയും, ക്രെഡിറ്റ്/ഡെബിറ്റ് കാർഡും ഉപയോഗിച്ചക്കുകയും ചെയ്തിരുന്നു. ഇതാണ് പ്രതിയെ പിടികൂടാൻ പൊലീസിനെ സഹായിച്ചത്.

ഇയാള്‍ക്കെതിരെ കേസെടുത്തതിന് പിന്നാലെ, യുഎസ് ആസ്ഥാനമായുള്ള വെൽസ് ഫാർഗോ എന്ന ബഹുരാഷ്ട്ര ധനകാര്യ കമ്പനിയുടെ ഇന്ത്യ ചാപ്റ്റർ വൈസ് പ്രസിഡന്റായിരുന്ന ഇയാളെ, കമ്പനിയിൽനിന്ന് പുറത്താക്കി.

Eng­lish Sum­ma­ry: Cops Caught Mum­bai Man Who Peed On Woman On Air India Flight
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 3, 2026
January 3, 2026
January 3, 2026
January 3, 2026
January 3, 2026
January 3, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.