24 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 5, 2024
October 30, 2024
October 30, 2024
October 27, 2024
October 26, 2024
October 24, 2024
October 17, 2024
October 13, 2024
October 7, 2024
October 6, 2024

ഒഡിഷയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 235 മരണം; നിരവധി പേർക്ക്‌ പരിക്ക്

900ത്തിലധികം പേര്‍ക്ക് പരിക്ക്‌ 
Janayugom Webdesk
ഭുവനേശ്വർ
June 2, 2023 8:45 pm

ഒഡിഷയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 235 പേര്‍ കൊല്ലപ്പെട്ടു. 900 പേര്‍ക്ക് പരിക്കുണ്ട്. പലരുടെയും നില ഗുരുതരമാണ്.  ചെന്നെയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പോയ ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. ഷാലിമാർ‑ചെന്നൈ സെൻട്രൽ കോറോമാണ്ടൽ എക്‌സ്പ്രസ് ട്രെയിൻ ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇന്നലെ രാത്രി 7.30ഓടെ ബാലസോറിലെ ബഹനാഗ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. പരിക്കേറ്റവരില്‍ ഏതാനും മലയാളികളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന സൂചനകള്‍ ഉണ്ടെങ്കിലും കൃത്യമായ വിവരം ലഭ്യമായിട്ടില്ല

രക്ഷാപ്രവർത്തനം തുടരുകയാണ്. പരിക്കേറ്റവരെ ബാലസോർ ആശുപത്രിയിലേക്കാണ് ആദ്യം എത്തിച്ചത്. മറിഞ്ഞുകിടക്കുന്ന ബോഗികളില്‍ നിന്നും അടിവശത്തുനിന്നുമായി കൂടുതല്‍പ്പേരെ രക്ഷിച്ച് സമീപത്തെ വിവിധ ആശുപത്രികളിലും എത്തിക്കുന്നുണ്ട്. എന്‍ഡിആര്‍എഫ് ഉള്‍പ്പെടെ നിരവധി രക്ഷാപ്രവർത്തനങ്ങൾക്കായി സംഘങ്ങൾ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. അപകടത്തെക്കുറിച്ചുള്ള വിവരങ്ങൾക്കും സഹായത്തിനുമായി എസ്ആർസിയുടെ ഓഫീസ് എമർജൻസി കൺട്രോൾ റൂം നമ്പർ 6782262286.

Howrah Helpline Num­ber: 033–26382217

Kharag­pur Helpline Num­ber: 8972073925 & 9332392339

Bal­a­sore Helpline Num­ber: 8249591559 & 7978418322

Shal­i­mar Helpline Num­ber: 9903370746

ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് അപകടസ്ഥലത്ത് നാളെ രാവിലെ എത്തി സ്ഥിതിഗതികള്‍ വിലയിരുത്തും. മരിച്ചവരുടെ ബന്ധുക്കൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റവർക്ക് 2 ലക്ഷം രൂപയും നിസാര പരിക്കേറ്റവർക്ക് 50,000 രൂപയും അനുവദിച്ചിട്ടുണ്ട്. 

പ്രസിഡന്റ് ദ്രൗപതി മുര്‍മു അപകടത്തില്‍ മരിച്ചവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി. അവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും അറിയിച്ചു. പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെ എന്നും രാഷ്ട്രപതി സന്ദേശത്തില്‍ പറഞ്ഞു. അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി നടുക്കം രേഖപ്പെടുത്തി. മരിച്ചവര്‍ക്ക് അനുശോചനമറിയിക്കുന്നതായും മോഡി ട്വീറ്റ് ചെയ്തു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഒഡിഷ സർക്കാരുമായും റെയിൽവേ അധികൃതരുമായും ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ട്വീറ്റ് ചെയ്തു. രക്ഷാപ്രവർത്തനത്തെ സഹായിക്കുന്നതിനുമായി ആറ് അംഗ സംഘത്തെ സംഭവസ്ഥലത്തേക്ക് അയയ്ക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ട്രെയിൻ അപകടം വളരെ വേദനാജനകമാണ്. എൻഡിആർഎഫ് സംഘം ഇതിനകം അപകടസ്ഥലത്ത് എത്തിയിട്ടുണ്ടെന്നും മറ്റ് ടീമുകളും രക്ഷാപ്രവർത്തനത്തിൽ പങ്കുചേരുന്നുണ്ടെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തുന്നതായും മന്ത്രി പറഞ്ഞു. 

Eng­lish Sum­ma­ry: Coromon­del Express col­lides with goods train in Odisha
You may also like this video

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.