17 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 16, 2025
April 5, 2025
March 27, 2025
March 27, 2025
March 26, 2025
March 18, 2025
March 18, 2025
March 10, 2025
March 8, 2025
March 6, 2025

അനധികൃത വഴിയോര കടകൾ നീക്കം ചെയ്ത് കോർപറേഷൻ

Janayugom Webdesk
കൊല്ലം
March 18, 2025 12:35 pm

വഴിയാത്രയ്ക്കു ഭീഷണിയായ അനധികൃത വഴിയോര കച്ചവടത്തിനെതിരെ കോർപറേഷൻ ശുദ്ധീകരണ നടപടി തുടങ്ങി. ദേശീയപാത 744ൽ കടപ്പാക്കട മുതൽ കോർപറേഷൻ അതിർത്തിയായ കരിക്കോട് വരെ സ്ഥാപിച്ചിരുന്ന മുഴുവൻ അനധികൃത കടകളും നീക്കം ചെയ്തു. പാതയോരത്തു വലിയ ഷെഡുകൾ കെട്ടിയായിരുന്നു കച്ചവടം നടത്തി വന്നത്. ടാർ ചെയ്ത ഭാഗത്തോട് ചേർന്നും ഷെഡുകൾ നിർമിച്ചിരുന്നു. സ്കൂൾ വിദ്യാർഥികൾക്ക് ഉൾപ്പെടെ യാത്ര തടസ്സപ്പെടുന്ന രീതിയിൽ ആയിരുന്നു ഷെഡുകൾ. 

കോർപറേഷൻ ആരോഗ്യ, റവന്യു, എൻജിനീയറിങ് വിഭാഗം, ദേശീയപാത അധികൃതർ, പൊലീസ് എന്നിവർ ചേർന്നാണ് അനധികൃത കച്ചവടക്കാരെ ഒഴിപ്പിച്ചത്. നാൽപതോളം കച്ചവടക്കാരെ ഒഴിപ്പിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ മറ്റു മേഖലകളിലും അനധികൃത വഴിയോര കച്ചവടത്തിനെതിരെ നടപടിയുണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.