17 January 2026, Saturday

അഴിമതി ആരോപണം : ഉക്രയിന്‍ പ്രോസിക്യൂട്ടര്‍ ജനറല്‍ രാജിവെച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
October 23, 2024 10:00 am

ഉക്രെയിൻ പ്രോസിക്യൂട്ടർ ജനറൽ ആൻഡ്രി കോസ്റ്റിൻ രാജിവച്ചു. സൈനിക സേവനം ഒഴിവാക്കുന്നതിനും ഡിസെബിലിറ്റി സ്റ്റാറ്റസ് ലഭിക്കുന്നതിനുമായി നിരവധി ഉദ്യോഗസ്ഥർ പദവി ദുരുപയോഗം ചെയ്ത വിവാദത്തെ തുടർന്നാണ് ആൻഡ്രി കോസ്റ്റിൻ്റെ രാജി.

അഴിമതി ആരോപണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് താൻ രാജിവക്കുന്നതെന്ന് ആൻഡ്രി കോസ്റ്റിൻ പറഞ്ഞു.നാഷണൽ സെക്യൂരിറ്റി ആന്റ് ഡിഫൻസ് കൗൺസിലിന്റെ യോഗത്തെ തുടർന്നാണ് പ്രോസിക്യൂട്ടർ ജനറൽ രാജിവച്ചത്.

അഴിമതി എങ്ങനെ തടയാമെന്നും ഡ്രാഫ്റ്റ് ഡെഫറലുകൾ ലഭിക്കാനുള്ള പഴുതുകളെക്കുറിച്ചും യോ​ഗത്തിൽ ഉദ്യോഗസ്ഥർ ചർച്ച ചെയ്തു. പ്രോസിക്യൂട്ടർമാർ ഉൾപ്പെടെ ഡസൻ കണക്കിന് പ്രാദേശിക ഉദ്യോഗസ്ഥർ ഡിസെബിലിറ്റി സ്റ്റാറ്റസ് ലഭിക്കുന്നതിനായി പദവി ദുരുപയോഗം ചെയ്തെന്ന് ആരോപണമുയർന്നിരുന്നു.

Kerala State - Students Savings Scheme

TOP NEWS

January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.