28 January 2026, Wednesday

Related news

January 28, 2026
January 27, 2026
January 16, 2026
December 26, 2025
November 29, 2025
November 25, 2025
October 29, 2025
October 29, 2025
October 22, 2025
October 21, 2025

അഴിമതിക്കേസ്; ദക്ഷിണകൊറിയൻ മുൻ പ്രഥമ വനിത കിം കിയോൺ ഹിക്ക് 20 മാസം തടവ്

Janayugom Webdesk
സിയോൾ
January 28, 2026 4:00 pm

ദക്ഷിണകൊറിയൻ മുൻ പ്രസിഡന്റ് യൂൻ സുക് യോളിന്റെ ഭാര്യ കിം കിയോൺ ഹിക്ക് അഴിമതിക്കേസിൽ 20 മാസം തടവുശിക്ഷ വിധിച്ച് സിയോൾ സെൻട്രൽ ഡിസ്ട്രിക്റ്റ് കോടതി. വിവാദമായ യൂണിഫിക്കേഷൻ ചർച്ചിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന കേസിലാണ് 52കാരിയായ മുൻ പ്രഥമ വനിതയെ കോടതി ശിക്ഷിച്ചത്. ഇതോടെ ദക്ഷിണകൊറിയൻ ചരിത്രത്തിൽ ആദ്യമായി ഒരു മുൻ പ്രസിഡന്റും ഭാര്യയും ഒരേസമയം ശിക്ഷിക്കപ്പെടുന്ന അവസ്ഥയായി.

അധികാര ദുർവിനിയോഗത്തിനും നീതിതടസ്സപ്പെടുത്തലിനും യൂൻ സുക് യോൾ നിലവിൽ അഞ്ച് വർഷത്തെ തടവുശിക്ഷ അനുഭവിക്കുകയാണ്. പദവി വ്യക്തിപരമായ നേട്ടങ്ങൾക്കായി ദുരുപയോഗം ചെയ്തുവെന്നും പ്രലോഭനങ്ങളെ പ്രതിരോധിക്കുന്നതിൽ കിം പരാജയപ്പെട്ടുവെന്നും ജഡ്ജി നിരീക്ഷിച്ചു. ഷനേൽ ഹാൻഡ്‌ബാഗുകളും ഡയമണ്ട് നെക്ലേസും ഉൾപ്പെടെ 80 മില്യൺ വോൺ മൂല്യമുള്ള പാരിതോഷികങ്ങൾ കിം സ്വീകരിച്ചതായാണ് കണ്ടെത്തൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.