23 January 2026, Friday

Related news

January 23, 2026
January 21, 2026
January 21, 2026
January 20, 2026
January 15, 2026
January 15, 2026
January 15, 2026
January 14, 2026
January 13, 2026
January 11, 2026

അഴിമതി കേസ്: ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡുവിനെ എസിബി കോടതിയിൽ ഹാജരാക്കി

Janayugom Webdesk
വിജയവാഡ
September 10, 2023 9:16 am

അഴിമതിക്കേസിൽ അറസ്റ്റിലായ തെലുങ്കുദേശം പാർട്ടി അധ്യക്ഷൻ എൻ ചന്ദ്രബാബു നായിഡുവിനെ കനത്ത സുരക്ഷയ്‌ക്കിടയിൽ ഞായറാഴ്ച രാവിലെ ആന്റി കറപ്ഷന്‍ ബ്യൂറോ കോടതിയിൽ ഹാജരാക്കി. ചന്ദ്രബാബു നായിഡുവിന് വേണ്ടി സുപ്രീം കോടതി അഭിഭാഷകൻ സിദ്ധാർത്ഥ് ലൂത്രയും അഭിഭാഷക സംഘവുമാണ് ഹാജരായത്.നിരവധി ടിഡിപി മുതിർന്ന നേതാക്കളും പാർട്ടി കേഡറും കോടതി സമുച്ചയത്തിൽ തടിച്ചുകൂടി.

പുലർച്ചെ 3:40 ന്, കുഞ്ചനപ്പള്ളിയിലെ സിഐഡിയുടെ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) ഓഫീസിൽ 10 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം മെഡിക്കൽ പരിശോധനകൾക്കായി വിജയവാഡയിലെ സർക്കാർ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. 50 മിനിറ്റോളം നീണ്ടുനിന്ന പരിശോധനകൾക്ക് ശേഷം നായിഡുവിനെ നേരിട്ട് പ്രാദേശിക കോടതിയിലേക്ക് കൊണ്ടുപോകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നായിഡുവിനെ എസ്ഐടി ഓഫീസിലേക്ക് തിരികെ കൊണ്ടുപോയി.

നൈപുണ്യ വികസന കോർപ്പറേഷൻ അഴിമതിയുമായി ബന്ധപ്പെട്ട് ശനിയാഴ്ച നന്ദ്യാലയിലെ ജ്ഞാനപുരത്ത് പുലർച്ചെ പോലീസ് നടത്തിയ ഓപ്പറേഷനിലാണ് നായിഡുവിനെ അറസ്റ്റ് ചെയ്തത്. അഴിമതിയിലൂടെ സംസ്ഥാന ഖജനാവിന് 300 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് നായിഡുവിനെതിരെയുള്ള ആരോപണം. 

അതേസമയം, നായിഡുവിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ഞായറാഴ്ച എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഏകദിന ഉപവാസത്തിൽ പങ്കെടുക്കാൻ ടിഡിപി അനുയായികളോട് ആഹ്വാനം ചെയ്തു.

Eng­lish Sum­ma­ry: Cor­rup­tion case: TDP chief Chan­drababu Naidu pro­duced in ACB court

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.