
വിഷാംശം കലര്‍ന്ന ചുമ മരുന്നായ കോള്‍ഡ്രിഫ് നിര്‍മ്മിച്ച ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കിയതായും കമ്പനി പൂര്‍ണമായും അടച്ചുപൂട്ടാന്‍ ഉത്തരവിട്ടതായും തമിഴ‌്നാട് സര്‍ക്കാര്‍ അറിയിച്ചു.
സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ചുമ സിറപ്പില്‍ 48.6% ഡൈഎത്തിലീന്‍ ഗ്ലൈക്കോള്‍ (ഡിഇജി) എന്ന വിഷവസ‍്തു അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. കഴിഞ്ഞ ഒരു മാസത്തിനിടെ കോള്‍ഡ്രിഫ് കഫ് സിറപ്പ് കഴിച്ച 22 കുട്ടികള്‍ മരിച്ചതിനെ തുടര്‍ന്നാണ് നടപടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.