30 March 2025, Sunday
KSFE Galaxy Chits Banner 2

Related news

March 13, 2025
March 10, 2025
February 8, 2025
February 2, 2025
January 23, 2025
January 17, 2025
January 15, 2025
December 22, 2024
December 5, 2024
October 26, 2024

ഗാംബിയായിലെ ചുമമരുന്ന് മരണം; ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ് അവഗണിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
May 4, 2023 9:54 pm

ആഫ്രിക്കന്‍ രാജ്യമായ ഗാംബിയായില്‍ ഇന്ത്യന്‍ ചുമമരുന്ന് കഴിച്ച കുട്ടികള്‍ മരിച്ച സംഭവത്തില്‍ വിശദീകരണവുമായി ഇന്ത്യ. 2022 ല്‍ ഗാംബിയായില്‍ ഇന്ത്യന്‍ നിര്‍മ്മിത ചുമമരുന്ന് ഉപയോഗിച്ച കുട്ടികള്‍ മരിച്ച സംഭവത്തില്‍ വ്യാജ മരുന്നാണ് വില്ലനായി മാറിയതെന്ന് ഇതു സംബന്ധിച്ച് പഠനം നടത്തിയ ഏജന്‍സി വ്യക്തമാക്കി. അണുബാധയുള്ള ചുമമരുന്ന് ചിലര്‍ വ്യാജമായി നിര്‍മ്മിച്ച് വിതരണം നടത്തിയതാണ് കുട്ടികളുടെ മരണത്തിന് ഇടയാക്കിയത്. ലോകാരോഗ്യ സംഘടന നടത്തിയ പരിശോധനയില്‍ മരുന്നില്‍ അണുബാധ സ്ഥീരികരിച്ചിരുന്നു. 

തുടര്‍ന്ന് പഞ്ചാബിലെ മെയ്ഡന്‍ ഫാര്‍മ ഉല്പാദിപ്പിച്ച ചുമമരുന്ന് നിരോധിച്ച് ഉത്തരവായെങ്കിലും ചിലര്‍ ഇതിന്റെ വ്യാജ സീലും മറ്റും ഉപയോഗിച്ച് വിപണിയില്‍ ഇറക്കുകയായിരുന്നുവെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. മരുന്നില്‍ ഡൈത്തലിന്‍ ഗ്ലൈക്കോളും ഈഥെയ്ന്‍ ഗ്ലൈക്കോളും അടങ്ങിയതായി പരിശോധനയില്‍ കണ്ടെത്തിയിരുന്നു. മനുഷ്യരുടെ ഉളളില്‍ ഇവ രണ്ടും എത്തിപ്പെട്ടാല്‍ മരണഹേതുവായി മാറുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. തുടര്‍ന്ന് ഇന്ത്യന്‍ അധികൃതര്‍ കമ്പനിയില്‍ പരിശോധന നടത്തുകയും അംഗീകാരം റദ്ദാക്കുകകയും ചെയ്തിരുന്നു. 69 കുട്ടികളാണ് ഈ ചുമമരുന്ന് കഴിച്ചതിനെത്തുടര്‍ന്ന് ഗാംബിയായില്‍ മരിച്ചത്. 

Eng­lish sum­ma­ry: Cough med­i­cine deaths in Gam­bia; The World Health Orga­ni­za­tion’s warn­ing was ignored
you may also like this video

YouTube video player

TOP NEWS

March 30, 2025
March 30, 2025
March 29, 2025
March 29, 2025
March 29, 2025
March 29, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.