പുതുപ്പള്ളിഉപതെരഞ്ഞെടുപ്പ് തീയതിയില്‍ പരാതിയുമായി കോണ്‍ഗ്രസ് അയര്‍ക്കുന്നം ബ്ലോക്ക് കമ്മിറ്റി. മണര്‍കാട് പള്ളിപ്പെരുന്നാള്‍ പ്രമാണിച്ച് തെരഞ്ഞെുപ്പ് തീയതി മാറ്റണമെന്നാണ് ഇവരുടെ ആവശ്യം. ഇതു സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ടെന്ന് അയര്‍ക്കുന്നം ബ്ലോക്ക് കമ്മിറ്റി പ്രസിഡന്‍റെ കെ കെ രാജു പറഞ്ഞു.
വോട്ടെണ്ണല്‍ തീയതിയായ സെപ്റ്റംബര്‍ എട്ടിനാണ് മണര്‍കാട് വിശുദ്ധ മാര്‍ത്തോമറിയം കത്തീഡ്രല്‍ പള്ളിയിലെ പെരുന്നാളിന്റെ അവസാനദിനം. അന്നേദിവസം റോഡ് നിയന്ത്രണം വരെയുണ്ടാകും. അതുകൊണ്ട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഒന്നടങ്കം തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കെ കെ രാജു അഭിപ്രായപ്പെട്ടു.ഈ പള്ളിയുടെ കോമ്പൗണ്ടിനുള്ളില്‍ പോലും പോളിങ് സ്‌റ്റേഷന്‍ ഉണ്ടാകാറുണ്ട്. പള്ളിപ്പെരുന്നാളിന് മുമ്പോ ശേഷമോ ആയാല്‍ പ്രശ്‌നമില്ല.
തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്,കെ കെ രാജു പറഞ്ഞു.മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മരണത്തിന് പിന്നാലെ ഒഴിവുവന്ന പുതുപ്പള്ളി മണ്ഡലത്തില്‍ സെപ്റ്റംബര്‍ അഞ്ചിനാണ് പോളിങ്ങ് നടക്കുക. എട്ടിന് വോട്ടെണ്ണല്‍ നടക്കും.ഓഗസ്റ്റ് പത്തിന് ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക നോട്ടിഫിക്കേഷന്‍ വരും.
ഓഗസ്റ്റ് 17നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഓഗസ്റ്റ് 18 ന് നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന നടക്കും. ഓഗസ്റ്റ് 21 നാണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. ചാണ്ടി ഉമ്മനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി
English Summary:
Counting day is Palliperunal; Congress block committee to postpone Pudupalli by-election
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.