8 December 2025, Monday

Related news

December 8, 2025
December 6, 2025
December 6, 2025
December 5, 2025
December 4, 2025
December 3, 2025
December 3, 2025
December 3, 2025
December 1, 2025
November 30, 2025

വോട്ടെണ്ണൽ: ഫലമറിയാൻ ഏകീകൃത സംവിധാനം

Janayugom Webdesk
തിരുവനന്തപുരം
June 1, 2024 7:00 pm

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും തത്സമയം അറിയാൻ ഏകീകൃത സംവിധാനം സജ്ജമാക്കിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് കൗൾ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റിലും വോട്ടർ ഹെൽപ്പ് ലൈൻ ആപ്പിലും തത്സമയം ഫലം അറിയാനാവും.
ഇലക്ഷൻ കമ്മിഷന്റെ എൻകോർ സോഫ്റ്റ്‌വേറിൽ നിന്ന് തെരഞ്ഞെടുപ്പ് ഫലം https: //results. eci. gov. in എന്ന വെബ്സൈറ്റ് വഴിയാണ് തത്സമയം ലഭ്യമാവുക. ഓരോ റൗണ്ട് വോട്ടെണ്ണൽ കഴിയുമ്പോഴും വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്ന് നേരിട്ട് എആർഒമാർ തത്സമയം ലഭ്യമാക്കുന്ന ഫലമാണ് വെബ്സൈറ്റിൽ അതത് സമയം ലഭിക്കുക. ആദ്യമായാണ് ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഇത്തരത്തിൽ രാജ്യത്തെ എല്ലാ മണ്ഡലങ്ങളിൽ നിന്നുള്ള ഫലങ്ങൾ ഏകീകൃത സംവിധാനം വഴി ലഭ്യമാക്കുന്നത്.
ഇലക്ഷൻ കമ്മിഷന്റെ വോട്ടർ ഹെൽപ്പ് ലൈൻ (vot­er helpline) ആപ്പ് വഴിയും തത്സമയ വിവരം ലഭ്യമാക്കും. ഹോം പേജിലെ ഇലക്ഷൻ റിസൾട്ട്സ് എന്ന മെനുവിൽ ക്ലിക്ക് ചെയ്താൽ ട്രെൻഡ്സ് ആന്റ് റിസൾട്ട്സ് എന്ന പേജിലേക്ക് പോവുകയും ഫലത്തിന്റെ വിശദവിവരങ്ങൾ ലഭിക്കുകയും ചെയ്യും. വോട്ടർ ഹെൽപ്പ് ലൈൻ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽനിന്നോ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം.
സംസ്ഥാനത്തെ എല്ലാ കൗണ്ടിങ് സെന്ററുകളിലും മീഡിയ സെന്ററുകൾ സജ്ജമാക്കിയിട്ടുണ്ട്. അവിടെ ഡിജിറ്റൽ ഡിസ്പ്ലേ ബോർഡിലും ലോക്‌സഭാ മണ്ഡലം തിരിച്ചുള്ള തെരഞ്ഞെടുപ്പ് ഫലം ലഭ്യമാകും. വോട്ടെണ്ണൽ ഫലങ്ങൾ തത്സമയം കമ്പ്യൂട്ടർ ശൃംഖലയിൽ ലഭ്യമാക്കി കേന്ദ്രീകൃത ഫലപ്രഖ്യാപനം നടത്തുന്നതിന് തെരഞ്ഞെടുപ്പ് കമ്മിഷൻ ഉപയോഗിക്കുന്ന എൻകോർ സോഫ്റ്റ്‌വേറിന്റെ ട്രയൽ വെള്ളിയാഴ്ചയോടെ വിജയകരമായി പൂർത്തിയാക്കി.

Eng­lish sum­ma­ry; Count­ing of Votes: A uni­fied sys­tem for report­ing results
you may also like this video;

Kerala State - Students Savings Scheme

TOP NEWS

December 8, 2025
December 8, 2025
December 8, 2025
December 8, 2025
December 8, 2025
December 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.