സംസ്ഥാനത്തെ 32 തദ്ദേശ വാർഡുകളിൽ ഇന്നലെ നടന്ന ഉപതെരഞ്ഞെടുപ്പിൽ 75.06 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. വോട്ടെണ്ണൽ ഇന്ന് രാവിലെ 10 ന് വിവിധ കേന്ദ്രങ്ങളിൽ നടക്കും.
ആലപ്പുഴ, പാലക്കാട്, കോഴിക്കോട് ജില്ലാ പഞ്ചായത്തുകളിലെ മൂന്നും തിരുവനന്തപുരം, കൊച്ചി മുനിസിപ്പൽ കോർപറേഷനുകളിലെ രണ്ടും വിവിധ ബ്ലോക്ക് പഞ്ചായത്തുകളിലെ നാലും മുനിസിപ്പൽ കൗൺസിലുകളിലെ മൂന്നും ഗ്രാമപഞ്ചായത്തുകളിലെ ഇരുപതും വാർഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. 32 വാർഡുകളിലായി ആകെ 2,82,645 വോട്ടർമാരാണ് ഉണ്ടായിരുന്നത്. രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറ് മണി വരെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു വോട്ടെടുപ്പ്. വോട്ടെടുപ്പ് സമാധാനപരമായിരുന്നുവെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.
english summary;Counting of votes in Local by-election on today
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.