
ഫെൻസിങ് അസോസിയേഷൻ ഓഫ് ഇന്ത്യ(എഫ്എഐ)യുടെ ആഭിമുഖ്യത്തിൽ നാസിക്കിലെ മീനതായ് തക്കറെ സ്റ്റേഡിയത്തിലെ ഡിവിഷണൽ സ്പോർട്സ് കോംപ്ലക്സിൽ നടന്ന 13-ാമത് ദേശീയ ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന് മികച്ച നേട്ടം. കേരള പൊലീസ് ഫെൻസിങ് അക്കാദമിയിലെ വിദ്യാർത്ഥികളാണ് മികച്ച നേട്ടം കൊയ്തത്.
10 വയസിന് താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ നിർണയ ഇഗ്നേഷ്യസ് വെങ്കല മെഡലും 12 വയസിന് താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ സ്വരാലി വെള്ളിയും 12 വയസിന് താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ നോഹ എൽദോസ് വെങ്കലവും 10 വയസിന് താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ വിതാൽ വെങ്കലവും നേടി. കേരള പൊലീസ് ഫെൻസിങ് അക്കാദമി കോച്ചും മാനേജറും കോമണ്‍വെല്‍ത്ത് ഗെയിംസ് സീനിയര്‍ ഫെന്‍സിങ് ചാമ്പ്യന്‍ഷിപ്പിലെ ജേതാവുമായ ജ്യോത്സന ക്രിസ്റ്റി ജോസാണ് കുട്ടികളെ പരിശീലിപ്പിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.