രാജ്യത്തെ സ്വയംപര്യാപ്തമാക്കിയതില്‍ കര്‍ഷകര്‍ വഹിച്ച പങ്ക് നിസ്തുലമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. സ്വാതന്ത്ര്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ചവരോട് രാജ്യം എന്നും കടപ്പെട്ടിരിക്കുമെന്നും രാഷ്ട്രപതി പറഞ്ഞു. 78-ാം സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ദ്രൗപദി മുര്‍മു.
രാജ്യം ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് മുന്നേറുകയാണ്. സ്വാതന്ത്ര്യ സമര പോരാളികള്‍ക്ക് ആദരമര്‍പ്പിക്കാനുള്ള സുപ്രധാന ദിവസമാണിന്ന്. രാജ്യത്തെ മുഴുവന്‍ ജനങ്ങളും ഒന്നിച്ചുനിന്ന് പോരാടിയതിന്റെ ഫലമായാണ് സ്വാതന്ത്ര്യത്തിലേക്ക് നയിക്കാന്‍ വഴിയൊരുങ്ങിയത്.
വിഭജന സമയത്ത് ഏറെ പ്രതിസന്ധികള്‍ അനുഭവിച്ചുവെങ്കിലും അത്തരം പ്രയാസങ്ങള്‍ പരിഹരിക്കാന്‍ ഏറെക്കുറെ നമുക്ക് സാധിച്ചു. ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുകയാണ്. നാരീശക്തി രാജ്യത്തിന്റെ സമ്പത്താണ്. വികസന പദ്ധതികള്‍ മുഴുവന്‍ ജനങ്ങളിലും എത്തിക്കാന്‍ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനം അനിവാര്യമാണെന്നും രാഷ്ട്രപതി പറഞ്ഞു.
English Summary: Country made self-sufficient by farmers: President
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.