7 February 2026, Saturday

കിഫ് ബി തണലിലൊരുങ്ങുന്നു രാജ്യത്തെ ആദ്യ സമ്പൂർണ അവയവമാറ്റ ശസ്ത്രക്രീയ ഇന്‍സ്റ്റിറ്റ്യൂട്ട്; മുഖ്യമന്ത്രി തറക്കല്ലിട്ടു

Janayugom Webdesk
കോ‍ഴിക്കോട്
February 7, 2026 9:11 pm

രാജ്യത്തെ ആദ്യ സമ്പൂർണ അവയവമാറ്റ ശസ്ത്രക്രീയ ഇന്‍സ്റ്റിറ്റ്യൂട്ട് കോ‍ഴിക്കോട് യാഥാർത്ഥ്യമാകുന്നു. ലോകോത്തര നിലവാരമുള്ള കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൺ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്റിന്റെ നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. പൊതുആരോഗ്യ സംവിധാനത്തെ ശക്തിപ്പെടുത്തിയും ആധുനികവൽക്കരിച്ചും എല്ലാ വിഭാഗാം ജനങ്ങൾക്കും ചികിത്സയും ആരോഗ്യവും ഉറപ്പുവരുത്താൻ ഇടതുപക്ഷ സർക്കാർ നടപ്പാക്കുന്ന ബദലിന്റെ ഏറ്റവും മികച്ച മാതൃകകളിലൊന്നാണിത്. ലോകത്തിലെ തന്നെ മൂന്നാമത്തെയും ഇന്ത്യയിലെ ആദ്യത്തെയും ഇത്തരത്തിലുള്ള വിപുലമായ ചികിത്സാ-ഗവേഷണ കേന്ദ്രമാണിത്.

കിഫ്ബി വഴി 643.88 കോടി രൂപ ചെലവഴിച്ചാണ് ഈ ബൃഹദ് പദ്ധതി യാഥാർഥ്യമാക്കുന്നത്. അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഒരൊറ്റ കുടക്കീഴിൽ ലഭ്യമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അവയവ തകരാർ ബാധിച്ചവരുടെ പ്രാഥമിക ചികിത്സ മുതൽ സങ്കീർണ്ണമായ ശസ്ത്രക്രിയകളും തുടർപരിചരണവും പുനരധിവാസവും വരെ ഈ ഇൻസ്റ്റിറ്റ്യൂട്ടിൽ സാധ്യമാകും. കൂടാതെ ചികിത്സയ്ക്ക് പുറമെ ഗവേഷണം, അധ്യാപനം, വിദഗ്ധ പരിശീലനം എന്നിവയ്ക്കും ഇവിടെ പ്രത്യേക പ്രാധാന്യം നൽകും. അത്യാധുനിക മെഡിക്കൽ ഉപകരണങ്ങൾക്കായി മാത്രം 99 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്. രാജ്യത്തെ അവയവ മാറ്റിവയ്ക്കൽ ശസ്ത്രകിയകളുടെ 90 ശതമാനവും നടക്കുന്നത് സ്വകാര്യ മേഖലയിലാണ്. അതിഭീമമായ ചികിത്സാചെലവു കാരണം സാധാരണക്കാർക്ക് അപ്രാപ്യമായ ഈ ചികിത്സാസൗകര്യം സ്വകാര്യ ആശുപ്രത്രികളിലാകുന്ന ചെലവിന്റെ മൂന്നിലൊന്ന് നിരക്കിൽ ലഭ്യമാക്കുന്നതാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൺ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്റ്, 

Kerala State - Students Savings Scheme

TOP NEWS

February 7, 2026
February 7, 2026
February 7, 2026
February 7, 2026
February 7, 2026
February 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.