
ആലപ്പുഴയിൽ 13 ഗ്രാം എംഡിഎംഎയുമായി ദമ്പതികൾ പിടിയിലായി. ആലപ്പുഴ സ്വദേശിയായ സിയ ഭാര്യ സഞ്ചുമോളുടെ ബാഗിൽ ഒളിപ്പിച്ചാണ് ബെംഗളൂരുവിൽനിന്ന് ലഹരിമരുന്ന് കടത്തിയിരുന്നത്. ആലപ്പുഴ നഗരത്തിൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ആലപ്പുഴ നോർത്ത് പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ദമ്പതികളെ ലഹരിമരുന്നുമായി പിടികൂടൂന്നത്. പിടിയിലായ സിയ നിരവധി ലഹരി കേസുകളിലും അടിപിടി കേസുകളിലും പ്രതിയാണെന്ന് പോലീസ് അറിയിച്ചു. ഓപ്പറേഷൻ ഡി-ഹണ്ടിന്റെ ഭാഗമായി ആലപ്പുഴ നഗരത്തിലെ റെയിൽവേ സ്റ്റേഷൻ, കെഎസ്ആർടിസി സ്റ്റാൻഡ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് എംഡിഎംഎ പിടികൂടിയത്. വിൽപ്പനയ്ക്കായി ലഹരിവസ്തുക്കൾ കൊണ്ടുവരുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് വൈഎംസിഎ ടൂറിസ്റ്റ് ബസ് സ്റ്റോപ്പിന് സമീപത്തുനിന്ന് പ്രതികളെ പിടികൂടുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.