17 November 2024, Sunday
KSFE Galaxy Chits Banner 2

Related news

October 15, 2023
April 17, 2023
January 24, 2023
December 5, 2022
October 19, 2022
October 16, 2022
October 14, 2022
October 12, 2022
October 12, 2022
October 12, 2022

മരണത്തിനുശേഷം തല അന്ഗികുണ്ഠത്തിലേക്ക് പോകും; വീട്ടില്‍ ആയുധം നിര്‍മ്മിച്ച് സ്വജീവന്‍ നരബലി നടത്തി ദമ്പതികള്‍

Janayugom Webdesk
അഹമ്മദാബാദ്
April 17, 2023 7:49 pm

ബലി അര്‍പ്പിക്കുന്നതിന് ഉപകരണം സൃഷ്ടിച്ച്, സ്വയംബലി നടത്തി ദമ്പതികള്‍. ഗുജറാത്തിലെ രാജ്കോട്ട് ജില്ലയിലെ വിഞ്ചിയ ഗ്രാമത്തിലുള്ള ദമ്പതികളാണ് സ്വജീവന്‍ തന്നെ ബലിയായി അര്‍പ്പിച്ചത്. ഹേമുഭായ് മക്‌വാന (38), ഭാര്യ ഹൻസബെൻ (35) എന്നിവരാണ് മരിച്ചത്. 

ഇവരുടെ ഉടമസ്ഥതതിയലുള്ള കൃഷിയിടത്തില്‍ തയ്യാറാക്കിയ ബലിപീഠത്തില്‍ ഇവരുവരും സ്വയം തലയറുത്ത് മരിക്കുകയായിരുന്നു. ശിരച്ഛേദം ചെയ്തശേഷം ശിരസ് ഇവിടെ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന അഗ്നികുണ്ഠത്തിലേക്ക് വീഴുന്ന തരത്തിലാണ് ഉപകരണം നിര്‍മ്മിച്ചിട്ടുള്ളത്.

അറ്റുപോയ ശേഷം അവരുടെ തല അഗ്നി ബലിപീഠത്തിലേക്ക് ഉരുളുന്ന തരത്തിലാണ് ദമ്പതികൾ പദ്ധതി നടപ്പിലാക്കിയതെന്ന് വിഞ്ചിയ പോലീസ് സ്‌റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ ഇന്ദ്രജീത്‌സിൻഹ് ജഡേജ പറഞ്ഞു. 

“ദമ്പതികൾ ആദ്യം ഒരു അഗ്നികുണ്ഠം തയ്യാറാക്കി, തലയറുക്കുന്നതിന് ആയുധവും താഴെ സജ്ജീകരിച്ചിട്ടുണ്ട്. കയര്‍കൊണ്ട് ഇതിനെ ബന്ധിപ്പിച്ചിരിക്കുന്നു. ഉപകരണത്തില്‍തലവച്ചതിനുശേഷം കയറിന്റെ പിടിവിടുന്നു. കയർ അഴിച്ചുവിട്ട ഉടൻ, ഒരു ഇരുമ്പ് അറക്കവാള്‍ അവരുടെ മേൽ വീഴുന്നു. അറ്റുപോകുന്ന തല താനെ ഉരുണ്ട് തീയിലേക്കും പോകുന്നു,” ജഡേജ പറഞ്ഞു.

മാതാപിതാക്കളെയും കുട്ടികളെയും പരിപാലിക്കാൻ ബന്ധുക്കളോട് ആവശ്യപ്പെട്ട് ദമ്പതികൾ എഴുതിയതായി കരുതപ്പെടുന്ന ആത്മഹത്യാ കുറിപ്പ് സ്ഥലത്ത് നിന്ന് കണ്ടെടുത്തു. ദമ്പതികൾക്ക് രണ്ട് കുട്ടികളും മാതാപിതാക്കളും സമീപത്തായി മറ്റ് ബന്ധുക്കളും ഉണ്ട്. കഴിഞ്ഞ വർഷം മുതൽ ഇരുവരും എല്ലാ ദിവസവും കുടിലിൽ പ്രാർത്ഥന നടത്തിയിരുന്നതായി ദമ്പതികളുടെ കുടുംബാംഗങ്ങൾ വെളിപ്പെടുത്തി. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചു, അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Eng­lish Sum­ma­ry: cou­ple com­mit­ted human sac­ri­fice by self

You may also like this video

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 16, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.