29 December 2025, Monday

Related news

December 29, 2025
December 29, 2025
December 28, 2025
December 27, 2025
December 22, 2025
December 20, 2025
December 19, 2025
December 19, 2025
December 15, 2025
December 15, 2025

ഗെയ്‌സര്‍ ഗ്യാസ് ചോര്‍ന്ന് ദമ്പതികള്‍ മരിച്ച നിലയില്‍

Janayugom Webdesk
ബംഗളൂരു
June 13, 2023 10:22 am

ഗെയ്‌സര്‍ ഗ്യാസ് ചോര്‍ന്നതിനെ തുടര്‍ന്ന് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. ബംഗളൂരുവിലാണ് സംഭവം. ചന്ദ്രശേഖര്‍ (30), സുധാറാണി (22) എന്നിവരാണ് മരിച്ചത്. ഇരുവരുടേയും മൃതദേഹം കുളിമുറിയിലാണ് കണ്ടെത്തിയത്. കുളിക്കാന്‍ കയറിയപ്പോള്‍ ഗെയ്‌സര്‍ ഗ്യാസ് ചോരുകയും കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ച് ഇരുവരും മരിക്കുകയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്.തിങ്കളാഴ്ചയാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. ജൂണ്‍ 10 ന് വൈകുന്നേരം 6 മണിയോടെ ഇരുവരും തരബനഹള്ളിയിലെ വീട്ടിലേക്ക് വന്നു. രാത്രി 9.10 മണിയോടെ ദമ്പതികള്‍ ഗ്യാസ് ഗെയ്‌സര്‍ ഓണാക്കി കുളിക്കാനായി ബാത്ത്‌റൂമില്‍ കയറി. കുളിമുറിയുടെ വാതിലും ജനലും അടച്ചു. വായു കടക്കാന്‍ ഇടമില്ലാതായതോടെ വിഷവാതകം ശ്വസിക്കുകയായിരുന്നു.

eng­lish sum­ma­ry; Cou­ple dead due to geyser gas leak
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.