15 February 2026, Sunday

Related news

February 6, 2026
February 1, 2026
January 29, 2026
January 26, 2026
January 14, 2026
January 11, 2026
January 1, 2026
December 29, 2025
December 25, 2025
December 25, 2025

അങ്കമാലിയില്‍ ദമ്പതികള്‍ മരി ച്ച നിലയില്‍; ഗുരുതരമായി പൊള്ളലേറ്റ് മക്കള്‍

Janayugom Webdesk
അങ്കമാലി
September 28, 2024 8:59 am

അങ്കമാലി പുളിയനത്ത് ദമ്പതികള്‍ ആത്മഹത്യ ചെയ്ത നിലയില്‍. മില്ലുംപടി വെളിയത്ത് വീട്ടില്‍ സനല്‍, ഭാര്യ സുമി എന്നിവരാണ് മരിച്ചത്. സനല്‍ തൂങ്ങിമരിച്ച നിലയിലും സുമി മുറിക്കുള്ളില്‍ പൊള്ളലേറ്റുമാണ് മരിച്ചത്. ഇവരുടെ രണ്ടു മക്കളെ പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പന്ത്രണ്ടും, ആറും വയസ്സുള്ള കുട്ടികള്‍ക്കാണ് പൊള്ളലേറ്റത്. സനല്‍ തൂങ്ങി മരിച്ചതിന് പിന്നാലെ സുമി അടുക്കളയില്‍ കയറി പാചകവാതക സിലിണ്ടറിന്റെ പൈപ്പ് തുറന്നിട്ട് തീ കൊളുത്തുകയായിരുന്നു. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് പിന്നിലെന്ന കുറിപ്പും കണ്ടെത്തി. ഗുരുതരമായി പൊള്ളലേറ്റ രണ്ട് മക്കളെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. വെള്ളിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.