6 November 2024, Wednesday
KSFE Galaxy Chits Banner 2

Related news

October 28, 2024
October 19, 2024
October 18, 2024
October 18, 2024
October 13, 2024
October 2, 2024
October 1, 2024
September 27, 2024
September 23, 2024
September 22, 2024

ദുരഭിമാനക്കൊല; മകളേയും കാമുകനേയും കൊന്ന് മുതലകൾക്കിട്ട് കൊടുത്ത് മാതാപിതാക്കള്‍

Janayugom Webdesk
ഭോപ്പാല്‍
June 19, 2023 3:02 pm

മധ്യപ്രദേശില്‍ കമിതാക്കളെ വെടിവച്ച് കൊന്നശേഷം മൃതദേഹങ്ങള്‍ കല്ലുകെട്ടി മുതലകള്‍ നിറഞ്ഞ നദിയിലേക്ക് എറിഞ്ഞ് കുടുംബം. മധ്യപ്രദേശിലെ മൊറേനയിലാണ് ദാരുണ സംഭവം നടന്നത്. ജൂണ്‍ മൂന്നിന് ശിവാനി തോമര്‍ (18) എന്ന പെണ്‍കുട്ടിയം രാധേശ്യാം തോമര്‍ (21) എന്ന യുവാവുമാണ് കൊല്ലപ്പെട്ടത്.

മോറേനയിലെ രത്തന്‍ബാസി ഗ്രാമവാസിയായിരുന്നു പെണ്‍കുട്ടി. അടുത്ത ഗ്രാമമായ ബാലുപുയിലെ യുവാവുമായി പെണ്‍കുട്ടിയുടെ പ്രണയ ബന്ധം വീട്ടുകാര്‍ വിലക്കിയിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാരുടെ വിലക്ക് കമിതാക്കള്‍ പരിഗണിക്കാതെ ബന്ധം തുടരുകയായിരുന്നു. സംഭവം ദുരഭിമാനക്കൊലയാണെന്നാണ് സംശയിക്കുന്നതെന്നും ചമ്പൽ നദിയില്‍നിന്ന് മൃതദേഹം കണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പൊലീസ് പറഞ്ഞു. ഏതാനും ദിവസങ്ങളായി ഇരുവരെയും കാണാതായതിനെത്തുടര്‍ന്ന് യുവാവിന്റെ പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ഇതേദിവസം തന്നെ ശിവാനിയെ കാണുന്നില്ലെന്ന പരാതിയുമായി വീട്ടുകാര്‍ പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. ഇരുവരും എതിര്‍പ്പുകള്‍ ഭയന്ന് ഒളിച്ചോടിയെന്നായിരുന്നു യുവാവിന്റെ വീട്ടുകാര്‍ ധരിച്ചിരുന്നത്. എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടിട്ടും വിവരങ്ങളൊന്നുമില്ലാതെ വന്നതോടെ യുവാവിന്റെ വീട്ടുകാര്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതക വിവരങ്ങള്‍ പുറത്ത് വന്നത്.

മണിക്കൂറുകള്‍ നീണ്ട ചോദ്യ ചെയ്യലിന് ഒടുവില്‍ മകളേയും കാുകനേയും കൊലപ്പെടുത്തിയെന്ന് ശിവാനിയുടെ പിതാവ് കുറ്റസമ്മതം നടത്തുകയായിരുന്നു. ജൂണ്‍ മൂന്നിന് ഇരുവരേയും വെടിവച്ച് കൊലപ്പെടുത്തിയ ശേഷം ശരീരത്തില്‍ വലിയ കല്ലുകള്‍ കെട്ടിമുതലകളുള്ള ചംബല്‍ നദിയില്‍ എറിയുകയായിരുന്നുവെന്നാണ് ശിവാനിയുടെ പിതാവ് വിശദമാക്കുന്നത്. ചംബല്‍ നദിയില്‍ 2000ല്‍ അധികം മുതലകളുണ്ടെന്നാണ് കണക്കുകള്‍ വിശദമാക്കുന്നത്. ഇവിടെ നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് മധ്യപ്രദേശ് പൊലീസ്.

Eng­lish Sum­ma­ry: Cou­ple mur­dered, bod­ies thrown into MP’s Cham­bal riv­er in ‘hon­our killing’ case
You may also like this video

TOP NEWS

November 6, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.