14 November 2024, Thursday
KSFE Galaxy Chits Banner 2

Related news

November 13, 2024
November 12, 2024
November 12, 2024
November 12, 2024
November 12, 2024
November 12, 2024
November 12, 2024
November 12, 2024
November 12, 2024
November 11, 2024

കുടുംബ വഴക്കിനെ തുടര്‍ന്ന് ദമ്പതികള്‍ തീ കൊളുത്തി മരിച്ചു; മകള്‍ ഗുരുതരാവസ്ഥയില്‍

Janayugom Webdesk
കട്ടപ്പന
April 25, 2022 6:07 pm

കുടുംബ വഴക്കിനെ തുടര്‍ന്ന് ദമ്പതികള്‍ വീടിന് തീ പിടിച്ച് മരിച്ച സംഭവം ആത്മഹത്യയെന്ന് പൊലീസ്. ഗുരുതരമായി പൊള്ളലേറ്റ ഇവരുടെ ഇളയ മകളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അര്‍ദ്ധരാത്രിയില്‍ പുറ്റടി സ്വദേശികളായ ഭാര്യയും ഭര്‍ത്താവും തീ കൊളുത്തി ആത്മഹത്യ ചെയ്തു. പുറ്റടി ഹോളിക്രോസ് കോളജിന് സമീപം താമസിക്കുന്ന ഇലവനാതൊടികയില്‍ രവീന്ദ്രന്‍ ( 50 ) ഭാര്യ ഉഷ ( 45 ) എന്നിവരാണ് മരിച്ചത്.

ഇളയ മകള്‍ ശ്രീധന്യ (18) എണ്‍പത് ശതമാനത്തിലധികമായി പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്നു. കുടുംബപ്രശ്‌നമാണ് ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നാണ് പ്രാഥമിക പൊലീസ് നിഗമനം. തിങ്കളാഴ്ച്ച അര്‍ധരാത്രി ഒരു മണിക്കാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. ശ്രീധന്യയുടെ ഉറക്കെയുള്ള നിലവിളിയും വീടിന്റെ ഷീറ്റുകള്‍ പൊട്ടിതെറിക്കുന്ന ശബ്ദവും കേട്ടാണ് അയല്‍വാസികള്‍ ഓടിയെത്തിയത്. ഇവര്‍ എല്ലാവരും ഒരു മുറിയിലാണ് കിടക്കുന്നത്. തീ പടര്‍ന്ന് പ്രാണരക്ഷാര്‍ത്ഥം വീടിന് പുറത്തിറങ്ങി ദേഹമാസകലം പൊള്ളലേറ്റ് നിലത്ത് കിടക്കുന്ന പെണ്‍കുട്ടിയെയാണ് നാട്ടുകാര്‍ കാണുന്നത്. കിടപ്പു മുറിയില്‍ പടര്‍ന്ന തീ വെള്ളമൊഴിച്ച് അണച്ച് ആളുകള്‍ അകത്ത് കയറിയെങ്കിലും രവീന്ദ്രനും ഉഷയും പൊള്ളലേറ്റ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

മേല്‍ക്കൂരയിലെ ഷീറ്റുകള്‍ തീയില്‍ പൊട്ടിതകര്‍ന്ന് ദമ്പതികളുടെ ദേഹത്ത് വീണ നിലയിലായിരുന്നു. തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്‌സും എത്തിയാണ് മൃതദേഹങ്ങള്‍ ആശുപത്രിയിലേയ്ക്ക് മാറ്റിയത്. ശ്രീധന്യയെ നാട്ടുകാര്‍ ആദ്യം തന്നെ കട്ടപ്പനയിലെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് വീട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഇവരുടെ മൂത്ത മകളുടേത് പ്രേമ വിവാഹമായിരുന്നു. ഇതില്‍ അസംതൃപ്തി രവീന്ദ്രന് ഏറെ ഉണ്ടായിരുന്നു. മകളെ പ്രസവത്തിനായി വീട്ടിലേയ്ക്ക് വിളിച്ച് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ വീട്ടില്‍ ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് ആത്മഹത്യ ഭീഷിണി കുടുംബ വാട്‌സ് ആപ് ഗ്രൂപ്പില്‍ ഉയര്‍ത്തിയിരുന്നു.

അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന ശ്രീധന്യ നല്‍കിയ മൊഴിപ്രകാരം വല്ലാത്ത മണവും തീയും പുകയെ തുടര്‍ന്ന് ഉറക്കമുണര്‍ന്ന് വീടിന് പുറത്തേയ്ക്ക് ഓടുകയുമായിരുന്നു. അപ്പോഴേക്കും ദേഹത്ത് തീ ആളിപടര്‍ന്നുവെന്നുമാണ് ഡോക്ടര്‍ക്ക് നല്‍കിയ മൊഴിയില്‍ പറഞ്ഞിരിക്കുന്നത്. ഇടുക്കിയില്‍ നിന്ന് ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി തീ പടര്‍ന്ന മുറിക്കുള്ളില്‍ പരിശോധന നടത്തി. ആത്മഹത്യയ്ക്ക് ഉപയോഗിച്ചത് മണ്ണെണ്ണ തന്നെയാണോയെന്നത് ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷമേ അറിയുവാന്‍ കഴിയുവുള്ളുവെന്ന് അന്വേഷണ ഉദ്യോസ്ഥര്‍ പറഞ്ഞു. 

അണക്കരയില്‍ സോപ്പ് ഉത്പന്നങ്ങള്‍ വില്‍ക്കുന്ന സ്ഥാപനം നടത്തുന്നയാളാണ് രവീന്ദ്രന്‍.ചികിത്സയില്‍ കഴിയുന്ന മകള്‍ ശ്രീധന്യ പുറ്റടി എന്‍ എസ് പി എച്ച് എസില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ്. ശ്രുതിയാണ് മറ്റൊരു മകള്‍.പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ്‌മോന്‍ സ്ഥലത്തെത്തി. ഡിവൈഎസ്പിയുടെ നിര്‍ദ്ദേശപ്രകാരം വണ്ടന്‍മേട് എസ്‌ഐ എബി ജോര്‍ജ്ജിന്റെ നേത്യത്വത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ എസ്‌ഐമാരായ ജെയ്‌സ് പി ജേക്കബ്, ബിജി, എഎസ്‌ഐ മഹേഷ്, സീനിയര്‍ സിപിഒ ഷിബു, സിപിഒ അരുണ്‍ പങ്കെടുത്തു. വണ്ടന്‍മേട് പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

Eng­lish Summary:Couple set on fire fol­low­ing fam­i­ly quarrel;
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.