5 March 2026, Thursday

Related news

February 27, 2026
February 27, 2026
February 26, 2026
February 25, 2026
February 24, 2026
February 24, 2026
February 22, 2026
February 22, 2026
February 20, 2026
February 19, 2026

മാതാപിതാക്കളുടെ ആഗ്രഹത്തിനെതിരായി വിവാഹം കഴിക്കുന്ന ദമ്പതികൾക്ക് പോലീസ് സുരക്ഷ ആവശ്യപ്പെടാനാവില്ല; അലഹബാദ് ഹൈക്കോടതി

Janayugom Webdesk
April 17, 2025 1:06 pm

മാതാപിതാക്കളുടെ ആഗ്രഹത്തിന് വിരുദ്ധമായി വിവാഹം കഴിക്കുന്ന ദമ്പതികൾക്ക്, അവരുടെ ജീവിതത്തിനും സ്വാതന്ത്ര്യത്തിനും ഭീഷണിയുണ്ടെന്ന് വ്യക്തമാക്കാതെ പോലീസ് സുരക്ഷ ആവശ്യപ്പെടാൻ കഴിയില്ലെന്ന് അലഹബാദ് ഹൈക്കോടതി. മാതാപിതാക്കളുടെ ആഗ്രഹത്തിന് വിരുദ്ധമായി വിവാഹം കഴിക്കുന്നവർ പരസ്പരം പിന്തുണച്ചുകൊണ്ട് സമൂഹത്തെ നേരിടണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് സൗരബ് ശ്രീവാസ്തവയാണ് കേസ് പരിഗണിച്ചത്. സ്വന്തം ഇഷ്ടപ്രകാരം വീടുവിട്ടു ഓടി വിവാഹം കഴിക്കുന്ന ദമ്പതികൾക്ക് സുരക്ഷ ഒരുക്കലല്ല കോടതിയുടെ ചുമതല എന്നും അലബാദ് ഹൈക്കോടതി നിരീക്ഷിച്ചു. ശ്രേയ കെസർവാനി എന്ന യുവതിയും ഇവരുടെ ഭർത്താവും നൽകിയ റിട്ട് ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.