
കാസര്‍ഗോഡ് മഞ്ചേശ്വരത്ത് ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്ന് ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മരിച്ച ശ്വേതയെ ഇരുചക്ര വാഹനത്തിലെത്തിയ യുവതികള്‍ മുഖത്തടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. രണ്ടുപേര്‍ മര്‍ദിക്കുമ്പോഴും ശ്വേത നിസ്സഹായമായി നില്‍ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.
ആത്മഹത്യാ ശ്രമത്തിന് തലേദിവസം വീടിനു മുന്നിലെ റോഡില്‍ വച്ചാണ് ഇരുചക്ര വാഹനത്തില്‍ എത്തിയ രണ്ട് യുവതികള്‍ ശ്വേതയോട് തര്‍ക്കിക്കുന്നത്. ശേഷം രണ്ടുപേരും ശ്വേതയുടെ മുഖത്തടിച്ചു. അടി കൊള്ളുമ്പോഴും പ്രതികരിക്കാതെ നില്‍ക്കുന്ന ശ്വേതയുടെ ദൃശ്യം അടുത്ത വീട്ടിലെ സിസിടിവിയിലാണ് പതിഞ്ഞത്. ശ്വേതയുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ട യുവതികളെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊതുദര്‍ശനത്തിനുശേഷം ദമ്പതികളുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.