19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 13, 2024
December 12, 2024
December 11, 2024
December 10, 2024
December 8, 2024
December 5, 2024
November 29, 2024
November 16, 2024
November 9, 2024

ശ്രദ്ധ വധക്കേസ് ; കുറ്റപത്രത്തിലെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് വിലക്ക്

Janayugom Webdesk
ന്യൂഡല്‍ഹി
April 19, 2023 10:25 pm

ശ്രദ്ധ വാള്‍ക്കർ വധക്കേസിലെ കുറ്റപത്രത്തിന്റെ ഉള്ളടക്കം പ്രദർശിപ്പിക്കുന്നതിൽ നിന്നും എല്ലാ വാർത്താ ചാനലുകളെയും വിലക്കി ഡൽഹി ഹൈക്കോടതി. കേസില്‍ അന്തിമ വിധി വരുന്നതു വരെ രാജ്യത്തെ വാര്‍ത്താ ദൃശ്യ മാധ്യമങ്ങള്‍ കുറ്റപത്രത്തിലെ വിവരങ്ങള്‍ പുറത്തുവിടുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കി.

കേസിന്റെ കുറ്റപത്രം ഡല്‍ഹി പൊലീസ് തയാറാക്കിയതിന് പിന്നാലെ ചില വാര്‍ത്താ ചാനലുകള്‍ പ്രതിയെ നാര്‍കോ അനാലിസിസിന് വിധേയനാക്കിയത് ഉള്‍പ്പടെയുള്ള വിശദാംശങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് കുറ്റപത്രത്തിലെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പൊലീസ് കോടതിയെ സമീപിച്ചത്. കേസില്‍ ഓഗസ്റ്റ് മൂന്നിന് കൂടുതൽ വാദംകേൾക്കും.

കഴിഞ്ഞ വർഷം മേയ് 18ന് മെഹ്‌റൗലിയിൽ വച്ച് തന്റെ ലൈവ്-ഇൻ പങ്കാളിയായ വാള്‍ക്കറിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും മൃതദേഹം കഷണങ്ങളാക്കി മുറിക്കുകയും ചെയ്‌തെന്നാണ് പൂനാവാലയ്‌ക്കെതിരെയുള്ള കേസ്. കേസില്‍ ജനുവരി 24ന് ഡൽഹി പൊലീസ് 6,629 പേജുള്ള കുറ്റപത്രം സമർപ്പിച്ചിരുന്നു.

Eng­lish Sum­ma­ry: Court bars news chan­nels from show­ing Shrad­dha mur­der chargesheet
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.