പാതിവില തട്ടിപ്പു കേസിൽ പ്രതി അനന്തു കൃഷ്ണന്റെ ജാമ്യം നിഷേധിച്ചു കോടതി. പ്രതി പ്രഥമദൃഷ്ട്യാ കുറ്റക്കാരനെന്നു കണ്ടെത്തിയതിനെ തുടർന്നാണ് മൂവാറ്റുപുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചത്. അതേസമയം അനന്തു കൃഷ്ണനിൽ നിന്നും പണം വാങ്ങിയ ജനപ്രതിനിധികൾ അടക്കമുള്ളവരുടെ മൊഴിയെടുക്കാൻ പൊലീസ് നീക്കം ശക്തമാക്കി. എംപിമാരായ ഡീൻ കുര്യാക്കോസ്, കെ ഫ്രാൻസിസ് ജോർജ്, എന്നിവർ ലക്ഷങ്ങൾ കൈപ്പറ്റിയതായി അനന്തു കൃഷ്‌ണൻ വെളിപ്പെടുത്തിയിരുന്നു.
ബിജെപി നേതാവ് എഎൻ രാധാകൃഷ്ണനും കോൺഗ്രസ് വനിതാ നേതാവ് ലാലി വിൻസെന്റുമായും ഇയാൾക്ക് അടുത്ത ബന്ധമുണ്ട്. പ്രധാനമന്ത്രിയുടെ ഒപ്പം നിൽക്കുന്ന പടം വരെ ആളുകളുടെ വിശ്വാസം നേടിയെടുക്കാൻ ഇയാൾ ഉപയോഗിച്ചിട്ടുണ്ട്. വി ഡി സതീശൻ, എം കെ രാഘവൻ, ഹൈബി ഈഡൻ തുടങ്ങിയ നിരവധി രാഷ്ട്രീയനേതാക്കളുമായി ഇയാൾ വേദി പങ്കിട്ടിട്ടിട്ടുമുണ്ട്. ഇവയുടെ ചിത്രങ്ങളും മാറ്റുമെല്ലാമാണ് ഇയാൾ തന്റെ വിശ്വാസ്യതയ്ക്കായി ഉപയോഗിച്ചിരുന്നത്. അനന്തു കൃഷ്ണനിൽനിന്നു സംഭാവന വാങ്ങിയവരെയും പദ്ധതിയുടെ ഗുണഭോക്താക്കളെയും ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണു പൊലീസ്. പാതിവിലയ്ക്കു ലഭിച്ച സാധനങ്ങള്‍ കസ്റ്റഡിയിലെടുക്കാതെ വിവരങ്ങൾ രേഖപ്പെടുത്തി തിരികെ നൽകും. അവ കസ്റ്റഡിയിൽ സൂക്ഷിക്കുക പ്രായോഗികമല്ലാത്തിനാലാണ് ഇത്. കേസിന്റെ നടപടികള്‍ പൂർത്തിയാകുന്നതുവരെ കൈമാറ്റമോ വിൽപനയോ പാടില്ലെന്ന വ്യവസ്ഥയുമുണ്ട്. ഓരോ ജില്ലയിലും നൂറുകണക്കിനു പ്രതികളുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.