19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

October 15, 2024
April 11, 2024
January 16, 2024
April 27, 2023
April 15, 2022
April 12, 2022
February 6, 2022
January 16, 2022
January 15, 2022

സ്വവര്‍ഗ വിവാഹത്തില്‍ തീര്‍പ്പ് കല്‍പ്പിക്കേണ്ടത് കോടതികളല്ല: കേന്ദ്ര നിയമ മന്ത്രി

Janayugom Webdesk
ന്യൂഡല്‍ഹി
April 27, 2023 1:25 pm

സ്വവര്‍ഗ വിവാഹത്തിന് നിയമാനുമതി തേടിയുള്ള ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കവെ, ഇത്തരം സുപ്രധാന വിഷയങ്ങള്‍ തീരുമാനിക്കേണ്ടത് രാജ്യത്തെ ജനങ്ങളാണെന്നും അത്തരം കാര്യങ്ങള്‍ പരിഹരിക്കാനുള്ള വേദി കോടതികളല്ലെന്നും കേന്ദ്ര നിമയവകുപ്പ് മന്ത്രി കിരണ്‍ റിജ്ജു അഭിപ്രായപ്പെട്ടു.

എന്നാല്‍ വിഷയം സര്‍ക്കാരും,ജുഡീഷ്യറിയും തമ്മിലുള്ള പ്രശ്നമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും കേന്ദ്ര നിയമമന്ത്രി വ്യക്തമാക്കി. ഇതു രാജ്യത്തെ ഒരോ പൗരനേയും ബാധിക്കുന്ന വിഷയമാണ്.ഇതുജനങ്ങളുടെ ഇഷ്ടത്തിന്‍റെ ചോദ്യമാണ്,വിവാഹം പോലെയുള്ള പ്രധാനവും സെന്‍സിറ്റീവുമായ വിഷയങ്ങളില്‍ തീരുമാനമെടുക്കേണ്ടത് രാജ്യത്തെ ജനങ്ങളാണ്. സെക്ഷന്‍ 142 പ്രകാരം ചില നിര്‍ദേശങ്ങളും മറ്റും നല്‍കാന്‍ തീര്‍ച്ചയായും കോടതിക്ക് അധികാരമുണ്ട്, അവര്‍ക്ക് വേണമെങ്കില്‍ നിയമങ്ങള്‍ വരെ നിര്‍മിക്കാം, എന്തെങ്കിലും വിടവുകളുണ്ടെങ്കില്‍ അവര്‍ക്കത് പരിഹരിക്കാം, എന്നാല്‍ അത് രാജ്യത്തെ എല്ലാ ജനങ്ങളെയും ബാധിക്കുന്ന പ്രശ്‌നമാകുമ്പോള്‍, സുപ്രീംകോടതിയല്ല വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത്,റിജ്ജു അഭിപ്രായപ്പെട്ടു.

വിഷയം കേള്‍ക്കുന്ന ഭരണഘടനാ ബെഞ്ചിനെ പരാമര്‍ശിച്ചുകൊണ്ട് അഞ്ച് നിയമജ്ഞര്‍ എടുക്കുന്ന തീരുമാനത്തിനെതിരെ പ്രതികൂലമായി അഭിപ്രായ പ്രകടനം നടത്താന്‍ കഴിയില്ല. എന്നുവെച്ച് ജനങ്ങള്‍ക്ക് താല്‍പര്യമില്ലാത്തത് അവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ കഴിയുകയില്ല. സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം സ്വവര്‍ഗ വിവാഹങ്ങള്‍ നിയമവിധേയമാക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സ്വവര്‍ഗ പങ്കാളികള്‍ സുപ്രീംകോടതിയെ സമീപിച്ചത്.

സ്വവർഗ വിവാഹത്തിന് നിയമാനുമതി തേടിയുള്ള ഹർജികളിൽ ഉന്നയിക്കുന്ന ചോദ്യങ്ങൾ പാർലമെന്റിന് വിടുന്നത് പരിഗണിക്കണമെന്ന് കേന്ദ്രം ബുധനാഴ്ച സുപ്രീംകോടതിയോട് അഭ്യർത്ഥിച്ചു. കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചിനോട് പറഞ്ഞു, കോടതി കൈകാര്യം ചെയ്യുന്നത് വളരെ സങ്കീർണ്ണമായ ഒരു വിഷയമാണ്

Eng­lish Summary:
Courts not to decide same-sex mar­riage: Union Law Minister

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.