
മനസ് പൊള്ളുമ്പോഴൊക്കെയും
മൗനത്തെ കുടിയിരുത്തുന്നവർ
ഉച്ചത്തിൽ നിലവിളിക്കുന്നവർ
കനലടങ്ങാത്ത ചാമ്പൽ കൂമ്പാരത്തിൽനിന്നും
ഭ്രാന്തനിശ്വാസങ്ങളെ കെട്ടറുത്തെറിയുന്നവർ
ചാരം ചേർത്തുകൂട്ടിയ മനുഷ്യന്റെനോവ്
ഇരുട്ടുപാകിയനിശബ്ദതയിൽ
വെളുത്തപുകയായി തിളച്ചുപൊങ്ങുമ്പോൾ
കരളു പെയ്യുന്ന ചോരയും മരണത്തിന് മധു ചക്ഷകം
ഭ്രാന്ത് കവർന്നെടുത്ത കാലത്തിന്റെ
മറക്കാൻ കഴിയാത്ത മുഖങ്ങൾ
മുറിവുകൾ പെറ്റുകൂട്ടുമ്പോൾ
ക്യാൻവാസിലെമഷിത്തുള്ളികൾക്ക്
കരളു നൊന്തുപെയ്ത ചോരയുടെ കരിങ്കറുപ്പ്
ഓർമ്മയുടെ ഭാണ്ഡക്കെട്ടുകളിൽ
സ്വപ്നങ്ങളുടെ ഭാരം ഇഴപിഞ്ചിയിടപൊട്ടി
ഇടവഴികളിലടർന്നുവീഴുമ്പോൾ
സ്വപ്നങ്ങൾ ചുമന്നു നടന്നവർ
ഭ്രാന്തിളകിച്ചിരിക്കുന്നു
നോവുകൾ പിന്നെയും പിന്നെയും
കൗതുകത്തിന്റെ
പ്രപഞ്ചത്തിലൂടെ ഊർന്നിറങ്ങുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.